വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Baby Drowned in water found death: കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളകെട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 02:45 PM IST
  • കനത്ത മഴയ തുടർന്ന് ചാലിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.
  • കനത്തമഴയില്‍ മൂന്നാറില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചു.
വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂര്‍ പുന്നയൂർക്കുളം ചമ്മന്നൂരിൽ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. പാലയ്ക്കൽ വീട്ടിൽ സനീഷ്– വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് വീടിനോടു ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടിൽ നിന്നും കണ്ടെത്തിയത്. കനത്ത മഴയ തുടർന്ന് ചാലിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. 

ALSO READ: നിപ്പ വീണ്ടും എത്തുമോ? സാധ്യത പരിശോധനയ്ക്ക് വിദ​ഗ്ധ സംഘം കോഴിക്കോട്

അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനമാകെ വ്യാപക നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. കനത്തമഴയില്‍ മൂന്നാറില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചു. മൂന്നാര്‍ കോളനിയില്‍ അപകടാവസ്ഥ മുമ്പില്‍ കണ്ടിരുന്ന വീട് തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു വീടും അപകടാവസ്ഥ അഭിമുഖീകരിക്കുകയാണ്. മഴ കനക്കും മുമ്പെ വീടിന്റെ അപകടാവസ്ഥ ചൂണ്ടികാട്ടി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വീട്ടുടമസ്ഥര്‍ പരാതി ഉന്നയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മൂന്നാര്‍ കോളനിയില്‍ മഴയെ തുടര്‍ന്ന് വീടുകള്‍ക്ക് നാശം സംഭവിച്ചത്.

പ്രദേശവാസിയായ അന്നക്കിളിയുടെ വീടിനാണ് നാശം സംഭവിച്ചത്. ഈ വീട് ഒരു കെട്ടിന് മുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. കെട്ടിന് ബലക്ഷയം വന്നതോടെ വീടിന് വിള്ളല്‍ സംഭവിച്ചിരുന്നു.മഴകനക്കും മുമ്പെ അപകടാവസ്ഥ സൂചിപ്പിച്ച് ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.മഴ ശക്തിയാര്‍ജ്ജിച്ചതോടെ വീട് കൂടുലായി വിണ്ടു കീറുകയും വാസയോഗ്യമല്ലാതായി തീരുകയും ചെയ്തു. ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു വീടും അപകടാവസ്ഥ അഭിമുഖീകരിക്കുകയാണ്. കാളിയെന്നയാളുടെ വീടാണ് അപകട ഭീഷണി മുമ്പില്‍ കാണുന്നത്.

അന്നക്കിളിയുടെ വീട് ഇടിഞ്ഞെത്തിയാല്‍ കാളിയുടെ വീടും തകരും. കാളിയുടെ വീട്ടില്‍ കൈകുഞ്ഞടക്കം നാല് പേരാണ് താമസിച്ച് വരുന്നത്.അന്നക്കിളിയുടെ വീട്ടില്‍ താമസക്കാരായി എട്ട് പേരാണുള്ളത്. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി.മഴ കനക്കും മുമ്പെ വീടിന്റെ അപകടാവസ്ഥ ചൂണ്ടികാട്ടി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വീട്ടുടമസ്ഥര്‍ പരാതി ഉന്നയിക്കുന്നു. വിഷയത്തില്‍ കുടുംബത്തിന് ആശ്വാസകരമായ ഇടപെടല്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു. വീടുകള്‍ അപകടാവസ്ഥയിലായതോടെ പ്രദേശവാസികള്‍ക്കിടയിലും പ്രതിഷേധം രൂപം കൊണ്ടും.വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ അവഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സമീപവാസികള്‍ പറയുന്നു.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News