ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി; പരീക്ഷണ ഓട്ടം വിജയം

തേനിയിൽ നിന്ന് 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയ്ൽവേ സ്‌റ്റേഷനിലേയ്ക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെയാണ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽ പാതയുടെ നിർമാണം തുടരുകയാണ്.

Edited by - Zee Malayalam News Desk | Last Updated : Oct 15, 2022, 05:30 PM IST
  • തേനിയിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി ബോഡിനായ്ക്കന്നൂരിൽ എത്തിയ ട്രെയിൻ പുഷ്പഹാരമണിയിച്ച് നാട്ടുകാർ സ്വീകരിച്ചു.
  • ഇടുക്കിയിലെ പൂപ്പാറയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്താനാകും.
  • ട്രെയിനിലേയ്ക്കുള്ള വെള്ളം ശേഖരിക്കുന്നത് ബോഡിനായ്ക്കന്നൂരിൽ സ്റ്റേഷനിൽ നിന്നായിരിക്കും. ഇതിനായി പ്രത്യേക പൈപ്പ് ലൈനും സ്ഥാപിക്കും.
ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി; പരീക്ഷണ ഓട്ടം വിജയം

ഇടുക്കി: ഇടുക്കിക്ക് സമീപം ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി. തേനിയിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി ബോഡിനായ്ക്കന്നൂരിൽ എത്തിയ ട്രെയിൻ പുഷ്പഹാരമണിയിച്ച് നാട്ടുകാർ സ്വീകരിച്ചു. പരീക്ഷണ ഓട്ടം വിജയിച്ചതായി റെയിൽവെ അധികൃതർ അറിയിച്ചു. ട്രെയിൻ ഇല്ലാത്ത ഇടുക്കി ജില്ലയ്ക്കും പദ്ധതി ഏറെ പ്രയോജനകരമാകും.

തേനിയിൽ നിന്ന് 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയ്ൽവേ സ്‌റ്റേഷനിലേയ്ക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെയാണ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽ പാതയുടെ നിർമാണം തുടരുകയാണ്. 

Read Also: Crime News: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ!

ട്രെയിനിലേയ്ക്കുള്ള വെള്ളം ശേഖരിക്കുന്നത് ബോഡിനായ്ക്കന്നൂരിൽ സ്റ്റേഷനിൽ നിന്നായിരിക്കും. ഇതിനായി പ്രത്യേക പൈപ്പ് ലൈനും സ്ഥാപിക്കും. 75 കോടി രൂപയുടെ പ്രവർത്തനം ആകും ഡിസംബറോടെ ഇതിനായി പൂർത്തിയാക്കുക. ട്രെയിൻ സർവ്വീസ് തമിഴ്നാടിനോട് ചേർന്നുള്ള ജില്ലയായ ഇടുക്കിക്കും എറെ ഗുണം ചെയ്യും. 

ഇടുക്കിയിലെ പൂപ്പാറയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്‌റ്റേഷനിൽ എത്താനാകും. വിവിധ സ്ഥലത്ത് നിന്നു വരുന്ന വിനോദ സഞ്ചാരികൾക്ക് ചെന്നെ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും എത്തിച്ചേരാം. 

Read Also: പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്

ഇതിനു പുറമെ ജില്ലയിലെ സുഗന്ധ വ്യജ്ഞന ചരക്കുനീക്കത്തിനും ഈ പാത ഗുണകരമാകും. ഇതോടൊപ്പം അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കും, തമിഴ്നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നവർക്കുമുള്ള യാത്ര, പദ്ധതി യാഥാർഥ്യമാകുന്നതോടെ എളുപ്പമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News