കൽപ്പറ്റ : വയനാട് നെന്മേരി പാടിപറമ്പിൽ സ്വകാര്യത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്കും മുറുകി ചത്ത നിലയിലാണ് കണ്ടത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കടുവയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി.
പൊന്മുടി കോട്ട പ്രദേശത്ത് ഭീതി പരത്തിയ കടുവയാണോ എന്ന് സംശയമുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റേതോ മൃഗത്തിനുവേണ്ടി വച്ച കെണിയിലാണ് കടുവ കുടുങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
ALSO READ : മണ്ണാർക്കാട് വീണ്ടും പുലി; വളർത്ത് നായയെ കടിച്ച് കൊന്നു
കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മണിക്കൂറോളം കൂട്ടിൽ കുടുങ്ങിയ പുലി പിന്നീട് ചത്ത് പോകുകയായിരുന്നു. പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പാണ് പുലിയെ കണ്ടത്. തലനാരിഴയ്ക്കാണ് ഇയാൾ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പുലിയുടെ കാൽ കമ്പി വലയിൽ കുടുങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...