Kalpatta : വയനാട്ടിലെ (Wayanad) കുറുക്കൻമ്മൂല പ്രദേശത്ത് കടുവ ആക്രമണം ദിവസങ്ങളായി കടുവയെ പിടികൂടാൻ വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർക്കഥയാകുന്നു. നാട്ടിലിറങ്ങിയ കടുവയെ പത്തൊമ്പതാം ദിവസം പിന്നിട്ടിട്ടും പിടികൂടാൻ സാധിച്ചിട്ടില്ല. ദിവസങ്ങളായി കടുവയെ പിടികൂടാൻ വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ രാത്രിയും പയ്യമ്പള്ളി ഭാഗത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു, ഈ പ്രദേശത്തും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ ഇവിടെ കടുവ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് തിരച്ചിൽ നടത്താൻ വനം വകുപ്പ് വൈകിയെന്ന ആരോപിച്ച് ജനങ്ങൾ രംഗത്തെത്തി.
ALSO READ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വനപാലകർക്ക് പരിക്ക്
പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനെ തുടർന്നുണ്ടായ ഉന്തും തള്ളും ഉണ്ടയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നഗരസഭ കൗൺസിലറെ കയ്യേറ്റം ചെയ്‌തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിൽ സംഘര്ഷമുണ്ടായതും റിപ്പോർട്ടുകളുണ്ട്.
ALSO READ: Vadakara Taluk Office| എല്ലാ രേഖകളും കത്തി നശിച്ചു,വടകര താലൂക്ക് ഒാഫീസിൽ വൻ തീപിടുത്തം
അതേസമയം പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ തിരച്ചിലിനായി നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. ഇനി 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ കൂടി നിയോഗിക്കും. ഇന്നലെ കടുവ പയ്യമ്പള്ളി മേഖലയിൽ 2 വളർത്ത് മൃഗങ്ങളെ കൂടി കൊന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...