Tiger caught: മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

Meenangadi Tiger Attack: ബത്തേരി കുപ്പാടിയിലെ കടുവാ പരിചരണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റി

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 10:32 AM IST
  • ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
  • പ്രദേശത്തെ മൂന്ന് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.
  • നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.
Tiger caught: മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട് മീനങ്ങാടിയിൽ ഭീതി പടർത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻറെ വീടിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിൽ നിന്നും മൂന്ന് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. 

ഇതോടെ മേഖലയിൽ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു  വനം വകുപ്പ്  പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പിടിയിലായ കടുവയെ ബത്തേരി കുപ്പാടിയിലെ കടുവാ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

ALSO READ: റെയിൽവേ പദ്ധതികൾക്ക് കാശില്ല...! നിരങ്ങി കേരളം; ബഹുദൂരം പിന്നിട്ട് തമിഴ്നാട്

ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും, ആരോഗ്യസ്ഥിതിയും വ്യക്തമാവുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News