Bee Bite Idukki: തേനീച്ചക്കൂട് പരുന്ത് കൊത്തിയിട്ടു, ഈച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റിരുന്നു. ഉടൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 09:06 AM IST
  • വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു
  • വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റിരുന്നു
  • തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു
Bee Bite Idukki: തേനീച്ചക്കൂട് പരുന്ത് കൊത്തിയിട്ടു, ഈച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു.

ഇതേ സമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റിരുന്നു. ഉടൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കാതുകുത്തൽ ചടങ്ങിനിടെ ഡിജെ പാർട്ടിയെച്ചൊല്ലി തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. രാജ്കുമാ‍ർ കോൾ (30) ആണ് സഹോദരൻ രാകേഷ് കോൾ (35) നെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. രാകേഷിന്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിൽ ഡിജെ ഒരുക്കിയിരുന്നു. രാത്രി വൈകിയത്തോടെ ഡിജെ നിർത്താൻ രാകേഷ് ആവശ്യപ്പെട്ടു. എന്നാൽ രാജ്കുമാർ ഗാനം വീണ്ടും പ്ലേ ചെയ്യാൻ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News