തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. ഇനി കണ്ണും കാതും തൃശൂരിലേക്ക്. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റ് നടന്നു. തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്.
രാവിലെയാണ് ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നത്. തുടർന്ന് തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റ് നടന്നു. 11.30ഓടെ തിരുവമ്പാടിയിൽ തട്ടകക്കാർ ചേർന്ന് കൊടിമരം ഉയർത്തി.
ശേഷം 12 മണിയോടെ പാറമേക്കാവിലും പൂരം കോടിയേറി. പൂരം കൊടിയേറിയതോടെ തൃശൂർ നഗരം പൂർണമായും പൂരാവേശത്തിലേക്ക് കടന്നു. 17ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 19നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.