Thrikkakara By-Election 2022 : കെ.വി തോമസ് ഫാക്ടറുമായി സിപിഎം; പി.ടി തോമസിന്റെ ഭാര്യയ്ക്ക് പ്രഥമ പരിഗണന നൽകി കോൺഗ്രസ്; തൃക്കാക്കരയിലെ സ്ഥാനാർഥിത്വ ചർച്ചകൾ ഇങ്ങനെ

Thrikkakara By-election എൻഡിഎ ആകട്ടെ തിരഞ്ഞെടുപ്പ് എങ്ങനെ ത്രികോണ മത്സരമാക്കാമെന്നുള്ള ചർച്ചയിലുമാണ്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 21, 2022, 07:15 PM IST
  • എൽഡിഎഫ് പൊതുസമ്മതനെ തേടുമ്പോൾ യുഡിഎഫ് പിടിതോമസിനോടുള്ള മണ്ഡലത്തിലുള്ള വൈകാരികതയെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.
  • എൻഡിഎ ആകട്ടെ തിരഞ്ഞെടുപ്പ് എങ്ങനെ ത്രികോണ മത്സരമാക്കാമെന്നുള്ള ചർച്ചയിലുമാണ്.
  • ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തിടുക്കം വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
  • തിടുക്കപ്പെട്ട് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് തിരിച്ചടിയുണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
Thrikkakara By-Election 2022 : കെ.വി തോമസ് ഫാക്ടറുമായി സിപിഎം; പി.ടി തോമസിന്റെ ഭാര്യയ്ക്ക് പ്രഥമ പരിഗണന നൽകി കോൺഗ്രസ്; തൃക്കാക്കരയിലെ സ്ഥാനാർഥിത്വ ചർച്ചകൾ ഇങ്ങനെ

കൊച്ചി: പി.ടി തോമസിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃക്കാരക്കരയിൽ ആരാകണം സ്ഥാനാർഥി എന്നതിനുള്ള മുന്നണികളുടെ ചർച്ച സജീവമാകുന്നു. തിടുക്കത്തിൽ സ്ഥാനാർഥിത്വത്തിൽ തീരമാനമെടുക്കാതെ ചർച്ചകൾ സജീവമാക്കുകയാണ് മൂന്ന് മുന്നണികളും. എൽഡിഎഫ് പൊതുസമ്മതനെ തേടുമ്പോൾ യുഡിഎഫ് പിടിതോമസിനോടുള്ള മണ്ഡലത്തിലുള്ള വൈകാരികതയെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. എൻഡിഎ ആകട്ടെ തിരഞ്ഞെടുപ്പ് എങ്ങനെ ത്രികോണ മത്സരമാക്കാമെന്നുള്ള ചർച്ചയിലുമാണ്.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തിടുക്കം വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. തിടുക്കപ്പെട്ട് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് തിരിച്ചടിയുണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. കുടാതെ മണ്ഡലത്തിൽ പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കായിട്ടും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ALSO READ : Thrikkakara by-election: സാമുദായിക സമവാക്യങ്ങൾ, യുവാക്കൾക്ക് പരിഗണന...തൃക്കാക്കര പിടിച്ചെടുക്കാൻ മുന്നണികൾ; ആര് വാഴും, ആര് വീഴും?
 
ഇതോടൊപ്പം കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ.വി തോമസ് ഫാക്ടർ മണ്ഡലത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സിപിഐ ആലോചിക്കുന്നുണ്ട്. തൃക്കാക്കരയില്‍ പാര്‍ട്ടിയെ സജ്ജവമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം തയ്യാറെടുക്കുന്നത്. ഒരോ ബൂത്തുകള്‍ക്കും ഒരോ ഏരിയ കമ്മിറ്റി അംഗത്തെ ചുമതല നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാനാണ് നീക്കം. കൂടാതെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്ക് ഒരോ ലോക്കല്‍ കമ്മിറ്റികളുടെ ചുമതലയും നല്‍കും. 

പാലായിൽ ഇത്തരത്തിലുള്ള പ്രചരണം ഫലം കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനാതലത്തിൽ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ  സിപിഐ എം തയ്യാറെടുക്കുന്നത്.

ALSO READ : A Vijayaraghavan : ദേശീയതലത്തിൽ കോൺഗ്രസിന് അധഃപതനം; വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് എ.വിജയരാഘവൻ
 
കോൺഗ്രസിനുള്ളിലും സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാണ്. എന്നിരുന്നാലും പതിവ് പോലെ സ്ഥാനാർഥി നിർണയം അവസാനം വരെ നീണ്ടു പോയേക്കാം. കോൺഗ്രസിന് സംഘടനാ തലത്തിൽ ശക്തമായ വേരുകളുള്ള മണ്ഡലമാണ് തൃക്കാക്കര. പിടി തോമസിനോടുള്ള വൈകാരികമായ ബന്ധം കൂടി പരിഗണിക്കുമ്പോൾ അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

പിടിയുടെ ഭാര്യ ഉമ തോമസിനാണ് നേതൃത്വം പ്രഥമ പരിഗണന നൽകുന്നത്. ഉമയ്ക്ക് പുറമെ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മുൻ മേയർ ടോണി ചമ്മണിയും സീറ്റിൽ ലക്ഷ്യവെക്കുന്നുണ്ട്. കൂടാതെ മുൻ തൃത്താല എംൽഎ വി ടി ബൽറാമിനെ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കൂടുതൽ ശക്തമാക്കാനും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും സ്ഥാനാർഥിത്വത്തിൽ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നത് ജില്ലാ നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ALSO READ : പി ശശി തിരിച്ചുവരവിൽ സികെപി പത്മനാഭൻ കാണാമറയത്ത്.. പാർട്ടിക്കുള്ളിൽ വിവാദം കെട്ടടങ്ങുന്നില്ല

അതെസമയം സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി എൻഡിഎ യോഗം നാളെ കൊച്ചിയിൽ ചേരും. മണ്ഡലത്തിൽ ത്രികോണമത്സരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് രാജ്യം ഭരിക്കുന്ന മുന്നണി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News