Wild elephant attack: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവൻ; വയനാട്ടിൽ ഹർത്താൽ

Wild Elephant Attack Wayanad: രണ്ട് മാസത്തിനിടെയാണ് മൂന്ന് പേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 11:13 PM IST
  • കുറുവയിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
  • എല്‍ഡിഎഫും ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്
  • നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
Wild elephant attack: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവൻ; വയനാട്ടിൽ ഹർത്താൽ

വയനാട്: വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. രണ്ട് മാസത്തിനിടെയാണ് മൂന്ന് പേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. വയനാട് കുറുവയിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

എല്‍ഡിഎഫും ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ 17 ദിവത്തിനിടയിൽ മൂന്ന് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Trending News