Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണം

ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 10:07 AM IST
  • ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
  • ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്കാനിയ ബസുമായി കൂട്ടിയിടിച്ചു
  • അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്
Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണം

കല്‍പ്പറ്റ: വയനാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയിലാണ് സംഭവം. 

ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന കാർ ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്കാനിയ ബസുമായി കൂട്ടിയിടിക്കികയായിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മൂന്ന് പേരുടെയും  ജീവന്‍ രക്ഷിക്കാനായില്ല.  അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News