Sannidhanam PO: രാജ്യത്തെ ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുക വര്‍ഷത്തില്‍ വെറും 78 ദിവസം മാത്രം!!

Sannidhanam PO: സന്നിധാനത്തെ ഈ പോസ്റ്റ്‌ ഓഫീസ് മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 09:28 PM IST
  • .ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തു മാത്രമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുക.
Sannidhanam PO: രാജ്യത്തെ ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുക വര്‍ഷത്തില്‍ വെറും 78 ദിവസം മാത്രം!!

Sannidhanam PO: രാജ്യത്ത് രാഷ്ട്രപതി കഴിഞ്ഞാൽ സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണ്. ഏറെ പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് എന്ന് പറയാം.

സന്നിധാനത്തെ ഈ പോസ്റ്റ്‌ ഓഫീസ് മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍, സന്നിധാനത്തേയ്ക്കുള്ള കത്തുകള്‍ സ്വാമി അയ്യപ്പൻ സന്നിധാനം പി ഓ ‘689713’ എന്ന വിലാസത്തില്‍ എന്ന് വേണമെങ്കിലും അയയ്ക്കാം. 

Also Read:  Ram Temple Consecration: കടുത്ത വിമര്‍ശനത്തിനൊടുവില്‍ അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും ക്ഷണക്കത്ത് 

തങ്ങളുടെ ഇഷ്ട ഭഗവാനായ അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിവയടക്കം മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്.  ശബരിമല അയ്യപ്പന്‍റെ പേരില്‍ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ച് ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറും. 

Also Read:  Mob Lynching: ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ, വന്‍ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത്ഷാ 
 

സന്നിധാനത്തെ ഈ പോസ്റ്റ്‌ ഒഫീസിനുണ്ട് ചില പ്രത്യേകതകള്‍

.ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തു മാത്രമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുക. 

സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്‍റെയും പതിനെട്ടാം പടിയുടേയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. 

സന്നിധാനത്തെ പോസ്റ്റല്‍ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. പോസ്റ്റല്‍ സേവനങ്ങള്‍ക്കു പുറമേ ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്റ്റന്‍റ്  മണി ഓര്‍ഡര്‍, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ലാണ്.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News