Dubai : ഓണം ബമ്പർ 2021ന്റെ വിജയാണെന്ന് (Thiruvonam Bumper 2021 Winner) അവകാശവാദുവുമായി ദുബായിലെ (Dubai) ഹോട്ടൽ ജീവനക്കാരൻ. വയനാട് പനമരം സ്വദേശിയായ സെയ്തലിവയാണ് ലോട്ടറി എടുത്തത്. ദുബായിലുള്ള സെയ്തലിവിക്ക് വേണ്ടി കോഴിക്കോട് നിന്ന് സുഹൃത്താണ് ലോട്ടറി (Kerala Lottery) എടുത്തത്.
TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക.
എറണാകുളത്തെ തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽ നിന്നാണ് ലോട്ടറി എടുത്തത്. മീനാക്ഷി ഏജൻസിയുടെ പാലാക്കാട് ഓഫീസിൽ നിന്നാകാം ലോട്ടറി വിറ്റ പോയതെന്നാണ് നിഗമനം.
ALSO READ : Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു
ദുബായി ഹോട്ടലിൽ ഹെൽപ്പറായിട്ടാണ് സെയ്തലവി ജോലി ചെയ്യുന്നത്. വാടക വീട്ടിൽ താമസിക്കുന്ന തനിക്ക് സ്വന്തമായി വീടും വസ്തുവും വാങ്ങിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് സെയ്തലവി പറഞ്ഞു. കൂടാതെ ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ചാരിറ്റി നൽകുമെന്നും അദ്ദേഹം മനോരമ ചാനലിനോടായി അറിയിച്ചു.
ചില ആശയകുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ അവയെല്ലാ പരിഹരിച്ചതിന് ശേഷം മാത്രമെ തിരുവോണം ബമ്പർ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കു.
ALSO READ : Onam Bumper: തിരുവോണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ അറിയാം
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...