തൃശ്ശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ(Thechikottukavu Ramachandran) പൂരങ്ങൾ എഴുന്നള്ളിക്കുന്നതിന് വീണ്ടും വിലക്ക്. തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കാനാണ് വിലക്കിയിരിക്കുന്നത്. നേരത്തെ രാമനെ പൂരത്തിന് എഴുന്നള്ളിക്കാം എന്ന് കാണിച്ച് തൃശ്ശൂർ നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആനയുടെ(Elephant) അഞ്ച് മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന ദേവസ്വം തെറ്റിച്ചെന്നും. പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. താത്കാലികമായ വിലക്കാണ് ഇത്. കർശന ഉപാധികൾ വെക്കണോ എന്ന് തീരുമാനിച്ച ശേഷം അനുമതി നൽകിയേക്കുമെന്നാണ് സൂചന.
ALSO READ: Aiswarya Kerala Yatraക്ക് ഇന്ന് സമാപനം, രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
അതേസമയം നേരത്ത നൽകിയ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ ആനയുടെ ഒരു കണ്ണിന്റെ കാഴ്ച സംബന്ധിച്ചും പരാമർശം ഇല്ലായിരുന്നു. തൃശ്ശൂർ(Thrissur) പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രൻ. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ആനയും, ഉയരത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആനയുമാണ് രാമചന്ദ്രൻ.
ALSO READ: Thrissur Pooram ഇത്തവണ നടത്തിയേക്കും,അന്തിമ തീരുമാനം മാർച്ചിൽ
2019ൽ ഗുരുവായൂർ(Guruvayoor) കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഇതാണ് വനംവകുപ്പ് റദ്ദാക്കിയത്. ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് കലക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...