Sabarimala | തങ്ക അങ്കി ചാർത്തി ദീപാരാധന, ശബരിമലയിൽ മണ്ഡലപൂജ നാളെ

ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള സൗകര്യം പമ്പയില്‍ ഒരുക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 07:52 PM IST
  • കഴിഞ്ഞ ബുധനാഴ്ചയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.
  • ഭക്തി നിർഭരമായ വരവേൽപ്പാണ് വിവിധയിടങ്ങളിൽ ഘോഷയാത്രയ്ക്ക് ലഭിച്ചത്.
  • ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്.
Sabarimala | തങ്ക അങ്കി ചാർത്തി ദീപാരാധന, ശബരിമലയിൽ മണ്ഡലപൂജ നാളെ

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. അയ്യപ്പ വി​ഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും നടന്നു. ശബരിമലയിൽ നാളെയാണ് മണ്ഡലപൂജ.

കഴിഞ്ഞ ബുധനാഴ്ചയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. ഭക്തി നിർഭരമായ വരവേൽപ്പാണ് വിവിധയിടങ്ങളിൽ ഘോഷയാത്രയ്ക്ക് ലഭിച്ചത്. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. 

Also Read: ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ 

ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള സൗകര്യം പമ്പയില്‍ ഒരുക്കിയിരുന്നു. അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് പോയി. ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോയി. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിച്ചു. 

Also Read: Viral Video | തക്കാളി മുറിക്കണോ? കത്തിയൊന്നും വേണ്ട ഒരു കിറ്റ്കാറ്റ് ബാർ മതി - വീഡിയോ വൈറൽ

സന്നിധാനത്ത് നാളെ മണ്ഡലപൂജ നടക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെയാണ് മണ്ഡലപൂജ സമാപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News