A ten-year-old girl was bitten by a dog: ട്യൂഷനെത്തിയ പത്തുവയസ്സുകാരിയെ വളര്‍ത്തുനായ കടിച്ചു; അധ്യാപികയ്‌ക്കെതിരേ കേസെടുത്തു

കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് നായയുടെ ആക്രമണം. വിളിക്കാനായി അമ്മ എത്തുമ്പോൾ കാണുന്നത് കുട്ടിയെ നായ ആക്രമിക്കുന്നതാണ്. നിലവിളിക്ക് പിന്നാലെ നാട്ടുകാരും ഓടിക്കൂടിയപ്പോഴാണ് ഇവർ നായയെ കൂട്ടിലാക്കിയത്. നായയുടെ ആക്രമണം ഉണ്ടായ ഉടനെ രക്ഷിക്കാത്തതാണ് ഇവർക്കെതിരെ പരാതി നൽകാനുണ്ടായ കാരണം. വീടിനകത്തിട്ട് വളർത്തുന്ന നായയാണ് കുട്ടിയെ കടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 09:14 PM IST
  • കാൽ പാദത്തിനും, ഇടതു കാൽ മുട്ടിലും, ഇടുപ്പിലുമെല്ലാം നായയുടെ കടിയേറ്റു. മതിയായ ക്രമീകരണങ്ങൾ ഇല്ലാതെ നായയെ വളർത്തിയതിനാണ് കേസ്.
  • ഇന്ത്യൻ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരം മൃ​ഗങ്ങളെ അശ്രദ്ധമായി വളർത്തിയതിനാണ് കേസ്.
 A ten-year-old girl was bitten by a dog: ട്യൂഷനെത്തിയ പത്തുവയസ്സുകാരിയെ വളര്‍ത്തുനായ കടിച്ചു; അധ്യാപികയ്‌ക്കെതിരേ കേസെടുത്തു

ആലപ്പുഴ: മാരാരിക്കുളത്ത് ട്യൂഷന് വന്ന കുട്ടിയെ വളർത്തുനായ കടിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. പത്തുവയസസുകാരിയെയാണ് നായ കടിച്ചത്. സംഭവത്തിൽ മാരാരിക്കുളം വടക്ക് മാപ്പിളപ്പറമ്പിൽ ദേവികയെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേവികയുടെ സഹോദരിയാണ് നായയെ വളർത്തുന്നത്. ലബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്. കഴിഞ്ഞ 16ാം തീയ്യതി വൈകിട്ട് 6. 55 ഓടെയാണ് സംഭവം നടന്നത്. 

കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് നായയുടെ ആക്രമണം. വിളിക്കാനായി അമ്മ എത്തുമ്പോൾ കാണുന്നത് കുട്ടിയെ നായ ആക്രമിക്കുന്നതാണ്. നിലവിളിക്ക് പിന്നാലെ നാട്ടുകാരും ഓടിക്കൂടിയപ്പോഴാണ് ഇവർ നായയെ കൂട്ടിലാക്കിയത്. നായയുടെ ആക്രമണം ഉണ്ടായ ഉടനെ രക്ഷിക്കാത്തതാണ് ഇവർക്കെതിരെ പരാതി നൽകാനുണ്ടായ കാരണം. വീടിനകത്തിട്ട് വളർത്തുന്ന നായയാണ് കുട്ടിയെ കടിച്ചത്. 

ALSO READ: നെയ്യാറ്റിൻകരയിൽ സിപിഎം - സിപിഐ സംഘ‍ർഷം; കാ‍ർ അടിച്ചുതകർത്തു

കാൽ പാദത്തിനും, ഇടതു കാൽ മുട്ടിലും, ഇടുപ്പിലുമെല്ലാം നായയുടെ കടിയേറ്റു. മതിയായ ക്രമീകരണങ്ങൾ ഇല്ലാതെ നായയെ വളർത്തിയതിനാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരം മൃ​ഗങ്ങളെ അശ്രദ്ധമായി വളർത്തിയതിനാണ് കേസ്. കൂടാതെ 336, 337 വകുപ്പുകളും ചുമത്തി. ഇതിനു പുറമേ ജുവനൈൽ ജസ്റ്റിസ് പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട ജില്ലാ പോലീസിനും, ബാലവകാശ കമ്മീഷനും കേസ് നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News