ന്യൂഡൽഹി: രാജ്യത്ത് കൗമാരക്കാരുടെ വാക്സിനേഷനായി ഇത് വരെ രജിസ്റ്റർ ചെയ്തത് നാല് ലക്ഷം പേർ. ആകെ നാല് കോടിയിലധികം പേർക്കാണ് വാക്സിനേഷൻ അർഹത രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസം 12 മണി വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
തിങ്കളാഴ്ച മുതലാണ് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് വാക്സിനേഷൻ ആരംഭിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചത്. അതേസമയം മഹാരാഷ്ട്രയിൽ രജിസ്ട്രേഷൻ തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ALSO READ: Covid updates in India | രാജ്യത്ത് 22,775 പുതിയ കോവിഡ് കേസുകൾ; 406 മരണം, ഒമിക്രോൺ കേസുകൾ 1,431 ആയി
വാക്സിനേഷൻ കേന്ദ്രങ്ങളിൽ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ പ്രക്രിയ നടക്കും. ഒാൺലൈനായി വാക്സിനേഷൻ എടുക്കാൻ പ്രശ്നമുള്ളവർക്ക് സ്പോട്ട് രജിസ്ട്രേഷനും പറ്റും.
ALSO READ: കൗമാരക്കാർക്ക് വാക്സിനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം, വാക്സിനേഷൻ ജനുവരി 3ന്
ജനുവരി 10 വരെയാണ് വാക്സിനേഷൻ ഉണ്ടാവുക. രാജ്യത്ത് ഇത് വരെ ഏതാണ്ട് 27000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യം ഏതാണ്ട് കോവിഡ് മൂന്നാം തരംഗത്തിൻറെ ഭീതിയിലാണെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...