ഇടുക്കി: ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ആ ഫാമിൽ ഉണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതിനെ തുടർന്ന് ബംഗലുരുവിലുള്ള ലാബിലേക്ക് സാമ്പിൾ ശേഖരിച്ച് അയച്ചു.
പരിശോധനയിൽ പന്നിപ്പനി ആണെന്ന് സ്ഥിതീകരിച്ചതിന് പിന്നാലെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിലുൾപ്പെടുക. പനി സ്ഥിതീകരിച്ച ബീന ജോസഫിന്‍റെ ഫാമിൽ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റൊരിത്തേക്കും പന്നികളെ കൊണ്ട് പോയിട്ടില്ലെന്നാണ് ഉടമ പറഞ്ഞത്. കൂടാതെ ഫാമിൽ ബാക്കിയുണ്ടായിരുന്ന 46 പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ദയാവധം ചെയ്തു.
ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
സമീപത്ത് മറ്റു ഫാമുകളില്ലെന്നാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും പറയുന്നത്. ഇത് ശരിയാണോയെന്ന് ആന്വേഷണം നടത്തും. ഇതോടൊപ്പം ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശനമാണിവിടം. ഇവിടെ പന്നിമാംസം വിൽക്കുന്നതും പുറത്തേക്ക് പന്നികളെ കൊണ്ട് പോകുന്നതും നിരോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...