തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി വിടാൻ ഒരുങ്ങുന്നെന്ന് സൂചന. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി എത്തിയ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയപ്പോൾ വേദിയിൽ ഇരിക്കാൻ ഇടം കിട്ടാത്തതിൽ കൃഷ്ണകുമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നഡ്ഡ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം.
എന്നാല്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണകുമാര്‍ ചടങ്ങിനെത്തിയത്. ജില്ലയിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള നേതാക്കൾക്കെല്ലാം വേദിയിൽ ഇരിക്കാൻ സ്ഥാനം കിട്ടിയെന്നും എന്നാൽ ബിജെപി നാഷണൽ കൗൺസിൽ അംഗമായ തനിക്ക് കിട്ടിയില്ല എന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളുടെ ഭാഗമാകാതെ നില്‍ക്കുന്ന തന്നെ അവഗണിച്ചു എന്ന ചിന്ത കൃഷ്ണകുമാറിനുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച് 35000ത്തോളം വോട്ടാണ് കൃഷ്ണകുമാർ നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 35,000-ത്തോളം വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്. തിരുവനന്തപുരം സീറ്റ് നോട്ടമിട്ടിരുന്ന ജില്ലയിലെ ഒരു നേതാവിന് കൃഷ്ണകുമാറിന് സീറ്റ് നല്‍കുന്നതിനോട് തത്പര്യമുണ്ടായിരുന്നില്ല.
ALSO READ: ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? ഒന്നാം സമ്മാനം 75 ലക്ഷം; സ്ത്രീശക്തി SS 371 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
ദിവസങ്ങൽക്ക് മുന്നേയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്. വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...