'നായാട്ട് തുടങ്ങി സഖാക്കളെ'; വിജേഷ് പിള്ളയ്ക്കൊപ്പം ഹോട്ടലിൽ ഒരു അജ്ഞാതൻ; കർണാടക പോലീസ് കേസെടുത്തതായി സ്വപ്ന സുരേഷ്

Swapna Suresh Vijesh Pillai : ബെംഗളൂരു കൃഷ്ണരാജപുരം പോലീസ് സ്റ്റേഷനിൽ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രവും സ്വപ്ന സുരേഷ് ഫേസബുക്കിൽ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 05:46 PM IST
  • ബെംഗളൂരു കൃഷ്ണരാജപുരം പോലീസ് സ്റ്റേഷനിലാണ് സ്വപ്ന പരാതി നൽകിയത്
  • വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചുയെന്ന് പോലീസ്
  • നായാട്ട് തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്
'നായാട്ട് തുടങ്ങി സഖാക്കളെ'; വിജേഷ് പിള്ളയ്ക്കൊപ്പം ഹോട്ടലിൽ ഒരു അജ്ഞാതൻ; കർണാടക പോലീസ് കേസെടുത്തതായി സ്വപ്ന സുരേഷ്

വിജേഷ് പിള്ളയ്ക്കെതിരെ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തന്റെ പരാതിയിൽ ബെംഗളൂരു കൃഷ്ണരാജപുര പോലീസാണ് കേസെടുത്തതെന്ന് സ്വപ്ന സുരേഷ് അറിയിച്ചു. കേസിൽ പോലീസ് തന്റെ മൊഴിയെടുത്തുയെന്നും വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം വിജേഷ് പിള്ളയ്ക്കൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നു പോലീസിനോട് ഹോട്ടൽ അധികൃതർ അറിയിച്ചുയെന്ന് സ്വപ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

നായാട്ട് ആരംഭിച്ചു.
എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.
നായാട്ട് തുടങ്ങി സഖാക്കളെ.

ALSO READ : തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ, വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് പറഞ്ഞത് സ്വപ്നയെന്ന് വിജേഷ് പിള്ള

അതേസമയം കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ പുസ്തകത്തെ ആസ്പദമാക്കി വെബ് സീരിസ് ചിത്രീകരീക്കുന്നതിന് വേണ്ടിയാണ് തന്നെ സ്വർണക്കടത്ത് കേസിലെ പ്രതിയെ സമീപിച്ചെന്ന് വിജീഷ് മാധ്യമങ്ങളോടായി പറഞ്ഞു. പുറത്ത് വന്നത് രണ്ട് ദിവസം മുൻപുള്ള ചർച്ചയുടെ ദൃശ്യങ്ങൾ. ഒരേ നാട്ടുകാരാണെങ്കിലും എംവി  ​ഗോവിന്ദനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും വിജേഷ് പിള്ള.

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാ​ഗ്ദാനം ചെയ്തുയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇതുവരെ താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയണമെന്നായിരുന്നു ആവശ്യം. ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞുവെന്ന് തന്നെ കാണാൻ വന്നയാൾ പറഞ്ഞതായും സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News