New Delhi: Sustainable Development Goals India Index 2020-21 നീതി അയോഗ് പുറത്തിറക്കി. SDG India Index, സുസ്ഥിര വികസനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം ഒന്നാം സ്ഥാനത്ത്.
75 പോയിന്‍റുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 74 പോയിന്‍റുമായി ഹിമാചല്‍ പ്രദേശും തമിഴ്‌നാടും രണ്ടാമതെത്തി. ബീഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. സാമൂഹിക, സാമ്പത്തിക , പാരിസ്ഥിതിക വികസനത്തിന്‍റെ തോതാണ് സുസ്ഥിര വികസന ഇന്‍ഡക്‌സ് ( Sustainable Development Goals India Index). നീതി ആയോഗാണ് (NITI Ayog) ഇത് തയ്യാറാക്കുന്നത്.
സുസ്ഥിര വികസന ഇന്‍ഡക്‌സില്‍ ഏറ്റവും പിന്നില്‍ ഝാർഖണ്ഡ്, അസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
അതേസമയം, ലിംഗസമത്വം, വ്യാവസായിക വളര്‍ച്ച, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ കേരളം പിന്നിലാണ്. വര്‍ഷങ്ങളായി സുസ്ഥിര വികസന സൂചകയില്‍ കേരളം മുന്നിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലാണ് കേരളം കാലങ്ങളായി മുന്നില്‍ നില്‍ക്കാറുള്ളത്.
മൂന്നാമത് സുസ്ഥിര വികസന റിപ്പോര്‍ട്ട് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് പുറത്തുവിട്ടത്.
സംസ്ഥാനങ്ങളിലെ സാമൂഹിക, സാമ്പത്തിക , പാരിസ്ഥിതിക ഘടകങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് എന്നതിനാല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് സുപ്രധാനമായ വിവരങ്ങളാണ് ഇതു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read: Gautam Gambhir: അനധികൃതമായി കോവിഡ് മരുന്ന് കൈവശം വച്ചു, ഗൗതം ഗംഭീറിന്‍റെ സംഘടനയ്‌ക്ക് കുരുക്ക്
ദാരിദ്ര്യനിര്‍മ്മാര്‍ജനം, അസമത്വം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ് നീതി ആയോഗ് SDG സൂചികകള്‍ 2018 മുതല്‍ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം പരിശോധിച്ചത്.
Also Read: Model Tenancy Act: ഇനി വാടകയ്ക്ക് നല്‍കുന്നവര്‍ രാജാവ്, പുതിയ വാടക നിയമത്തിന് അംഗീകാരം
2018ലാണ് ആദ്യമായി ഇത്തരമൊരു റിപ്പോര്‍ട്ട കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആരോഗ്യകരമായ മല്‍സരത്തിനും ആഗോള താരതമ്യത്തിനും ഈ റിപ്പോര്‍ട്ട് ഉപയോഗപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
2030ല്‍ ഇന്ത്യ ആര്‍ജിക്കേണ്ട വികസനം ലക്ഷ്യം വച്ചാണ് നീതി അയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...