തിരുവനന്തപുരം: ശമ്പളമില്ലാത്ത ജോലിയായതിനാൽ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. തൻറെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. സ്ഥാനം ഏറ്റെടുക്കുമെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും താൻ നിർവ്വഹിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
തന്നെ അറിയിക്കാതെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതിൽ അതൃപ്തിയുണ്ടെന്ന് നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് തന്നെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരിന്നു.
അതേസമയം തൃശൂരില്‍ പ്രഖ്യാപിച്ച ഗാന്ധി ജയന്തി ദിനത്തില്‍ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും താൻ ചെയർമാനായി ചുമതലയേൽക്കും.എനിക്ക് വേണ്ടി പ്രാർത്ഥിക്കുക- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയുടെ ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ടിൻറെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന പദവിയും ഇക്കാലയളവിൽ സുരേഷ് ഗോപി വഹിക്കണം.
1995-ൽ കൊൽക്കത്തയിലാണ് പ്രശസ്ത സംവിധായകാൻ സത്യജിത്റായ് യുടെ പേരിൽ ഫിലിം ഇൻസ്റ്റ്യിറ്റ്യൂട്ട് ആരംഭിച്ചത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേണിംഗ് കൗൺസിൽ, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി, അക്കാദമിക് കൗൺസിൽ എന്നിവയുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...