ഇടുക്കി: ക്ഷേമപെന്ഷന് മുടങ്ങിയതിന്റെ പേരില്‍ യാചനാ സമരത്തിനിറങ്ങിയ മറിയക്കുട്ടിയോടും അന്നയോടും വാക്ക് പാലിച്ച് സുരേഷ് ഗോപി. തന്റെ എം പി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും നല്‍കുമെന്ന് ഇരുവരേയും സന്ദര്‍ശിച്ച ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. സുരേഷ് ഗോപി നല്കിയ പണം ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി മറിയക്കുട്ടിക്കും അന്നയ്ക്കും കൈമാറി.
ക്ഷേമ പെന്ഷന് മുടങ്ങിയതിന്റെ പേരില്‍ യാചനാ സമരത്തിനിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും തന്റെ എം പി പെന്‍ഷനില്‍ നിന്നുള്ള വിഹിതം എല്ലാ മാസവും നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇരുവരെയും വീട്ടിലെത്തി സന്ദർശിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇതിന്റെ ഭാഗമായാണ് ആദ്യ സഹായം ബി ജെ പി പ്രവര്‍ത്തകര്‍ വഴി സുരേഷ് ഗോപി ഇരുവരുടെയും കൈകളില്‍ എത്തിച്ചത്. 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും വിതരണം ചെയ്തു. സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്നതായി ഇരുവരും പറഞ്ഞു.
ALSO READ: ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
ബി ജെ പി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകരായിരുന്നു സഹായം മറിയക്കുട്ടിക്കും അന്നയ്ക്കും വീട്ടിലെത്തിച്ചത്. അടുത്ത മാസം മുതല്‍ തുക മറിയക്കുട്ടിയുടെയും അന്നയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.