കണ്ണൂർ: കണ്ണൂർ പാനൂരിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. പാനൂർ സ്വദേശിയായ നസീറിന്റെ മകനാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. മൂന്ന് പല്ലുകളും പോയി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഒന്നര വയസ്സുള്ള കുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: Rape Case: ലഹരി നൽകി കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ
സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് കേട്ടതോടെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പല്ലിന് പൊട്ടൽ ഉള്ളതുകൊണ്ട് നിലവിൽ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നൽകുന്നത്. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...