UDF Protest: ഇന്ധന വില വർധന, മുട്ടിൽ മരം മുറി നിരവധി വിഷയങ്ങൾ ഉയർത്തി ഇന്ന് യു.ഡി.എഫ് ധര്‍ണ

സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും (Udf Protest)

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 09:45 AM IST
  • .കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
  • ജി ദേവരാജന്‍ കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും
  • കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലായിരിക്കും ധര്‍ണ നടത്തുന്നത്.
  • രാവിലെ 10 മുതൽ ഒന്ന് വരെ ആയിരിക്കും ധർണ്ണ.
UDF Protest: ഇന്ധന വില വർധന, മുട്ടിൽ മരം മുറി നിരവധി വിഷയങ്ങൾ ഉയർത്തി ഇന്ന്  യു.ഡി.എഫ് ധര്‍ണ

തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇന്ന്  യു.ഡി.എഫ് ധര്‍ണ നടക്കും. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലാടിസ്ഥാനത്തിലായിരിക്കും ധര്‍ണ. രാവിലെ 10 മുതൽ ഒന്ന് വരെ ആയിരിക്കും ധർണ്ണ.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി, ഡോളര്‍ കള്ളക്കടത്ത് കേസ്. തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലായിരിക്കും ധര്‍ണ നടത്തുന്നത്. 

Also Read: മന്ത്രിമാർക്കായുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഇന്ന് ആരംഭിക്കും

സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും.കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

Also Read: Covid Vaccination: സംസ്ഥാനത്ത് 89% പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി

മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തും, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തൃശ്ശൂരും, പി.ജെ ജോസഫ് ഇടുക്കിയിലും, കൊല്ലത്ത് എ.എ അസീസും, രമേശ് ചെന്നിത്തല പാലക്കാടും, കെ മുരളീധരന്‍ കോഴിക്കോടും, എം.കെ മുനീര്‍ വയനാടും, സി.പി ജോണ്‍ പത്തനംതിട്ടയിലും, ഷിബു ബേബി ജോണ്‍ ആലപ്പുഴയിലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും, ജി ദേവരാജന്‍ കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News