തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 96.21 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. ഫലം വന്നതിന് തൊട്ട് പിന്നാലെ അടുത്ത പടി പരീക്ഷയിൽ തോറ്റ് പോയവർക്കായാണ്.
ഓഗസ്റ്റ് 17 മുതലാണ് സേ പരീക്ഷകൾക്ക് അപേക്ഷിക്കേണ്ടത്. അവസാന തീയ്യതി ഓഗസ്റ്റ് 30 വരെയാണ്. പരീക്ഷാഫീസ് ജൂൺ 17 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കാം. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരൊയാണ് തുക അടക്കാനുള്ള സമയം.
ALSO READ: Kerala SSLC Results 2022: ഗ്രേസ് മാർക്കില്ല, എന്നിട്ടും 99-ൽ, എ പ്ലസുകാരും കുറവ്- എസ്എസ്എൽസി വിജയക്കണക്ക് ഇങ്ങനെ
അപേക്ഷൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ഒടുക്കണം.
ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (pareekshabhavan.kerala.gov.in) ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...