Thiruvananthapuram: SSLC പരീക്ഷാഫലം സംബന്ധിച്ച നിര്‍ണ്ണായക വെളിപ്പെടുത്തല്‍... എസ്എസ്എൽസി പരീക്ഷാഫലം (SSLC Result 2021) മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ കേരള എൻജിഒ യൂണിയൻ കൈമാറുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്നു കോടി രൂപ മൂല്യം വരുന്ന 2500 ടാബുകൾ എൻജിഒ യൂണിയൻ വിതരണം ചെയ്യും.
കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ ആണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി (V Sivankutty) വ്യക്തമാക്കി.
ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കണം.
മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Also Read: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു
അതേസമയം, ഇത്തവണ SSLC, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാർക്ക് ലഭിക്കില്ല. കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തതിനാലാണ് ഇക്കുറി ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
അക്കാദമിക് രംഗത്ത് പാഠ്യവിഷയ ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്. കലോത്സവം, കായികമേള, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി സ്റ്റുഡൻസ് പോലീസ് പ്രവർത്തനം ഒക്കെയാണ് ഗ്രേസ് മാർക്കിന് അടിസ്ഥാനമാകുന്നത്.
പാഠ്യേതരപ്രവർത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...