ഒന്നാമതെത്താനല്ല, ഒന്നിച്ചു നില്‍ക്കാന്‍; SSLC വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍‍!

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച് 

Last Updated : May 9, 2020, 04:35 PM IST
ഒന്നാമതെത്താനല്ല, ഒന്നിച്ചു നില്‍ക്കാന്‍; SSLC വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍‍!

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച് 
ബാലസംഘം പാലക്കാട് ജില്ലാ കമ്മിറ്റി. 

ലോക്ക് ഡൗൺ ഫെസ്റ്റിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. ഇനി  നടക്കാനുള്ള SSLC പരീക്ഷ വിഷയങ്ങള്‍ക്കാണ് പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. 

ഊർജതന്ത്രം, ഗണിതം, രസതന്ത്രം എന്നീ വിഷയങ്ങളിൽലാണ് ഇനി പരീക്ഷകള്‍ നടക്കാനുള്ളത്. വൈകുന്നേരം 4മണി  മുതൽ 5വരെയാണ് ക്ലാസുകള്‍. 

വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ബാലസംഘം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ക്ലാസുകള്‍ നടത്തുക. 

എന്‍റെ അമ്മയാണല്ലോ ഹീറോ!! എന്നെക്കാള്‍ അമ്മയെ  മിസ്‌ ചെയ്യുന്നത് അവളാണ്..

 

ക്ലാസെടുക്കുന്ന വിഷയങ്ങള്‍, അധ്യാപകര്‍ എന്ന ക്രമത്തില്‍

ഊർജതന്ത്രം -ഷൊർണൂർ കെ.വി.ആർ ഹൈസ്കൂളിലെ അധ്യാപകനായ രഞ്ജിത് ഭീമനാട്

ഗണിതം -റിട്ടയർഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിജയശ്രീപദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ കൂടിയ വേണു പുഞ്ചപ്പാടം

രസതന്ത്രം -ജയറാം മാസ്റ്റർ 

ലോക്ക് ഡൌണില്‍ തുടരുന്ന മുഴുവൻ SSLC വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. 

ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്ന നാടന്‍ ചൊല്ല് കേട്ടിട്ടുണ്ടല്ലോ അല്ലേ.?

 

ബാലസംഘം പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ക്ലാസ്സുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. 

ഇതോടൊപ്പം തന്നെ അദ്ധ്യാപകരുമായി സംശയങ്ങൾ പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ക്ലാസിന്റെ വിവരങ്ങൾ അറിയിക്കുന്നതിനായി "ബാലസംഘം സ്റ്റഡി സർക്കിൾ" എന്ന വാട്സപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്.

Trending News