തിരുവനന്തപുരം: Vaccination Campaign: സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ മൂന്ന് ദിവസം സംഘടിപ്പിക്കും. സ്കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം . സ്കൂൾ ഐഡി കാർഡോ, ആധാറോ കയ്യിൽ കരുതണം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: യുഎഇയിലും കുരങ്ങുപനി; ആദ്യ കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു
സ്‌കൂളുകളും റസിഡൻസ് അസോസിയേഷനുകളുമായും സഹകരിച്ചാണ് വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത് . പ്രധാന ആശുപത്രികളിൽ ഈ ദിവസം വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ് . 15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട് . 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാകിസിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
കോവിഡ് കേസുകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മങ്കി പോക്സ് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഡ്രൈഡേ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.