Kerala Monsoon 2022 : ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം മൂന്ന് ദിവസം മുമ്പെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Kerala Monsoon Updates ജൂൺ ഒന്നിന് എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന കാലവർഷം മൂന്ന് ദിവസം മുമ്പ് ഇന്ന് മെയ് 29ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 29, 2022, 01:49 PM IST
  • ജൂൺ ഒന്നിന് എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന കാലവർഷം മൂന്ന് ദിവസം മുമ്പ് ഇന്ന് മെയ് 29ന് എത്തി
  • കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായി കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kerala Monsoon 2022 : ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം മൂന്ന് ദിവസം മുമ്പെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷമെത്തി. ജൂൺ ഒന്നിന് എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന കാലവർഷം മൂന്ന് ദിവസം മുമ്പ് ഇന്ന് മെയ് 29ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 

"തെക്ക്-പടിഞ്ഞാറൻ കാലവർഷം ഇന്ന് മെയ് 29ന് കേരളത്തിൽ ആരംഭിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകും. ചില ജില്ലകളിൽ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്" തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് അറിയിച്ചു. കൂടാതെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായി കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

ALSO READ : West Nile Fever: വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; മുൻകരുതൽ നടപടികളുമായി ആരോ​ഗ്യ വകുപ്പ്

അതേസമയം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടാതെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കും. ജൂലൈ 31 വരെയായിരിക്കും ട്രോളിങ് നിരോധനം. 52 ദിവസമാണ് ഈ വർഷത്തെ ട്രോളിങ് നിരോധനം. ഇക്കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ വിതരണം ഉണ്ടായിരിക്കും. റേഷൻ വിതരണം ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ തീരദേശ ജില്ലകളിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് അവ കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

ALSO READ : Trawling Ban: ജൂൺ ഒമ്പത് മുതൽ ട്രോളിം​ഗ് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുക്കുന്ന നടപടി ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാനും നിർദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. 

കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായാണിത്. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തരമായി കളർ കോഡിംഗ് നടത്തണം. ട്രോളിങ് നിരോധന കാലയളവിൽ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പോലീസ് മേധാവികൾ നടപടി സ്വീകരിക്കണം. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ കടലിൽ നിന്ന് ട്രോളിംഗ് ബോട്ടുകൾ മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കണമെന്നും ട്രോളിങ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

ALSO READ : പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും

ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News