Solar Case : സോളാർ കേസിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

 സോളാർ കേസ് പ്രതി സരിതയിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസിലാണ് അന്വേഷണം.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 06:44 AM IST
  • ബുധനാഴ്ച ചേർന്ന് മന്ത്രി സഭ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത് .
  • ഇനി വിജിലൻസ് അന്വേഷത്തിന്റെ മുൻ‌കൂർ അനുമതിക്കായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യും.
  • സോളാർ കേസ് പ്രതി സരിതയിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസിലാണ് അന്വേഷണം.
  • മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന് സോളാർ കേസ് പ്രതി സരിത നായർ പരാതി നൽകിയിരുന്നു.
Solar Case : സോളാർ കേസിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Thiruvananthapuram : സോളാർ കേസിൽ (Solar Case) മുൻ മന്ത്രി ആര്യാടൻ മുഹമ്മെദിനെതിരെ (Aryadan Muhammed) വിജിലൻസ് (Vigilance) അന്വേഷണം നടത്താൻ ശുപാർശ ചെയ്യാ തീരുമാനിച്ചു.  ബുധനാഴ്ച ചേർന്ന് മന്ത്രി സഭ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത് . ഇനി വിജിലൻസ് അന്വേഷത്തിന്റെ മുൻ‌കൂർ അനുമതിക്കായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യും.   സോളാർ കേസ് പ്രതി സരിതയിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിഎന്നാ കേസിലാണ് അന്വേഷണം.

മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന് സോളാർ കേസ് പ്രതി സരിത നായർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്. പരാതി നൽകിയിരിക്കുന്ന കാലഘട്ടത്തിൽ ആര്യാടൻ മുഹമ്മദ് കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.

ALSO READ : Poonch Encounter Martyr Vaishak : സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു, സംസ്കാരം നാളെ

കേസിലെ പ്രതി പരാതി നൽകിയതിനെ തുടർന്ൻ വിജിലൻസ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ തീരുമാനിച്ചത് . ആര്യാടൻ മുഹ്‌ഹമ്മെദ് മുൻ മന്ത്രി ആയിരുന്നതിനാൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാരിന്റെയും ഗവര്ണരുടെയും അനുമതി വേണം.

ALSO READ : Covid ബാധിച്ച് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം; ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസം 5,000 രൂപ

എന്നാൽ വിജിലൻസ് അന്വേഷണത്തെ ആര്യാടൻ മുഹമ്മദ് തള്ളി. വിജിലൻസ് മുമ്പും അന്വേഷിച്ച് തെളിവുകൾ ലഭിക്കത്തെ പോയ ഒരു കേസാണിതെന്ന് ആര്യാടൻ മുഹമ്മദ് ഒരു പ്രമുഖ മാധ്യമത്തോട്  പ്രതികരിച്ചു, മാത്രമല്ല തൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, സരിതയ്ക്ക് സാധ്യങ്ങൾ ചെയ്ത് കൊടുത്തിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു . അതിനാൽ താനെ വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്നും അദ്ദീഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News