Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ

 കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്. മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 12:01 PM IST
  • കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്
  • എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്
  • ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസാണ് മലയാളികളിൽ രണ്ടാമത്
Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ

മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്‌ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്.

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്.  ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസാണ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ  രണ്ടാമത്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണൻ 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതെത്തിയപ്പോൾ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമതെത്തി. മുൻ വർഷത്തേക്കാൾ വൻ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയിൽ 65-ാം സ്ഥാനത്താണ്. 

Read Also: നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്

വിദ്യാഭ്യാസ സംരംഭകനായ സണ്ണി വർക്കി 31,900 കോടി രൂപ ആസ്തിയുമായി മലയാളികളിൽ അഞ്ചാമതാണ്. യുഎഇ ആസ്ഥാനമായ സ്വകാര്യസ്കൂൾ ഗ്രൂപ്പ് ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനാണ് അദ്ദേഹം. യുഎഇ  ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി. മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ അതിവേഗം വളരുന്ന പ്രീ ഹോസ്പിറ്റൽ, ഹോസ്പിറ്റൽ ശൃംഖലയുടെ ഉടമയുമാണ്  മലയാളി യുവ സമ്പന്നനായ ഡോ. ഷംഷീർ വയലിൽ.  

ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള 1539 പേരാണ് ഹുറൂൺ പട്ടികയിൽ ഇക്കുറി ഇടം നേടിയിരിക്കുന്നത്. ശത കോടീശ്വരരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് കണ്ടെത്തുന്ന പട്ടികയിൽ അംബാനിയെ മറികടന്ന് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനി  ഒന്നാമതെത്തി. 10.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി മുകേഷ് അംബാനിയാണ് രണ്ടാമത്. 3.14 ലക്ഷംകോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവും പട്ടികയിൽ മൂന്നാമതെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News