കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു

രാജ്യം Padamashree നൽകി ആദരിച്ച പ്രമുഖ കവിയും ഭാഷപണ്ഡിതനുമായി കവി Vishnu Narayanan Namboothiri അന്തരിച്ചു.  81 വയസുകാരനായ വിഷ്ണു നമ്പൂതിരി തിരുവനന്തപുരം തൈക്കാട്ട് സ്വന്തം വസതയിൽ വെച്ചായിരുന്നു അന്തരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 05:24 PM IST
  • രാജ്യം Padamashree നൽകി ആദരിച്ച പ്രമുഖ കവിയും ഭാഷപണ്ഡിതനുമായി കവി Vishnu Narayanan Namboothiri അന്തരിച്ചു.
  • 81 വയസുകാരനായ വിഷ്ണു നമ്പൂതിരി തിരുവനന്തപുരം തൈക്കാട്ട് സ്വന്തം വസതയിൽ വെച്ചായിരുന്നു അന്തരിച്ചത്.
  • കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും, ഏഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി ലഭിച്ചിട്ടുണ്ട്.
  • കാവ്യ ലോകത്തിന് പുറമെ അധ്യാപനം, പത്രാധിപർ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു

Thiruvanathapuram : രാജ്യം Padamashree നൽകി ആദരിച്ച പ്രമുഖ കവിയും ഭാഷപണ്ഡിതനുമായിരുന്ന കവി Vishnu Narayanan Namboothiri അന്തരിച്ചു. 81 വയസുകാരനായ വിഷ്ണു നമ്പൂതിരി തിരുവനന്തപുരം തൈക്കാട്ടെ സ്വന്തം വസതയിൽ വെച്ചായിരുന്നു അന്തരിച്ചത്. മറവി രോഗത്തെ തുടർന്ന നാളുകളേറയായി അദ്ദേഹം വിശ്രമിത്തിലായിരുന്നു. 2014ൽ രാജ്യം വിഷ്ണു നമ്പൂതിരിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കാവ്യ ലോകത്തിന് പുറമെ അധ്യാപനം, പത്രാധിപർ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും, ഏഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകരാങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ സാവിത്രി, മക്കൾ അദിതി, അപർണ

1939 ജൂൺ 2ന് തിരുവല്ലയിൽ ജനനം. മുത്തച്ഛനിൽ നിന്ന് സംസ്കൃതവും വേദങ്ങളും പുരാണങ്ങളും പഠിച്ച നാരയണണൻ നമ്പൂതിരി പിന്നീട് പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശ്ശേരി എസ്ബി കോളേജിലും കോഴിക്കോട് ദേവ​ഗിരി കോളേജിലും പഠിച്ചു. പെരിങ്ങര സ്കൂളിൽ ആദ്യം കണക്ക് അധ്യാപകനായിരുന്ന പ്രവർത്തിച്ച ശേഷം ബിരുദാനന്തര ബിരുദത്തിന് ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ചേർന്നു. പിന്നീട് യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തിച്ചതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ കുറച്ച് നാൾ ശാന്തിക്കാരനായി പ്രവർത്തിച്ചു.

ALSO READ : Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി

ഭൂമി​ഗീതങ്ങൾ. സ്വതന്ത്ര്യത്തെക്കുറിച്ച് ഒരു ​ഗീതം, ഇന്ത്യ എന്ന വികാരം, മുഖമെവിടെ, പ്രണയ​ഗീതങ്ങൾ, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്താരയനം, തുളസീദളങ്ങൾ, രസക്കുടക്ക, വൈഷ്ണവം, കവിതയുടെ ഡിഎൻഎ, അസാഹിതീയം, ഋതുസംഹാരം, കുട്ടികളുടെ ഷേ​ക്സ്പിയർ, ദേശഭക്തി കവിതകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ALSO READ: RSS പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് BJP ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അവാർഡ്, ഭൂമി​ഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, മുഖമെവിടെയ്ക്ക് ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരള സാഹത്യ അക്കാദമിയുടെ സമ​ഗ്രസംഭാവനാ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്ക്കാരം, വള്ളത്തോൾ പുരസ്ക്കാരം, വയലാർ അവാർഡ്, ചങ്ങമ്പുഴ പുരസ്കാരം, ശതാബ്ദി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയവെയാണ് ലഭിച്ച വിഷ്ണു നാരായണൻ നമ്പൂതിരി അംഗീകരാങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News