Shahida Kamal Doctorate| അത് കസാക്കിസ്ഥാനിൽ നിന്ന്, ഡോക്ടറേറ്റ് വിവാദത്തിൽ ഷാഹിദ കമാലിന് പുതിയ നിലപാട്

കൂടാതെ ബിരുദം കേരള സർവ്വകലാശാലയിൽ നിന്ന് എന്നതിലും മാറ്റം.അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നാണ് ബിരുദമെന്നാണ് പുതിയ വാദം.

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 05:05 PM IST
  • ഷാഹിദ ബികോം പാസ്സായിട്ടില്ലെന്ന് കേരളാ സർവ്വകലാശാലയുടെ വിവരാവകാശ രേഖ പറയുന്നു.
  • ഷാഹിദയ്ക്കെതിരെ ക്രിമിനൽക്കുറ്റത്തിന് കേസെടുക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം
  • തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന് കാട്ടി ഷാഹിദാ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റും സമർപ്പിച്ചിരുന്നു.
Shahida Kamal Doctorate| അത് കസാക്കിസ്ഥാനിൽ നിന്ന്, ഡോക്ടറേറ്റ്  വിവാദത്തിൽ ഷാഹിദ കമാലിന് പുതിയ നിലപാട്

തിരുവനന്തപുരം: കസാക്കിസ്ഥാനിൽ നിന്നാണ് തൻറെ ഡോക്ടേറ്റ് എന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയിൽ ലോകായുക്തയിൽ നൽകിയ പരാതിയിലാണ് വിശദീകരണം.

kazakhstan open university of complementary medicine-ൽ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് ഷാഹിദാ കമാൽ വ്യക്തമാക്കിയത്.  നേരത്തെ ഇത് വിയ്റ്റ്നാം സർവ്വകലാശാലയിൽ നിന്നെന്നായിരുന്നു. കൂടാതെ ബിരുദം കേരള സർവ്വകലാശാലയിൽ നിന്ന് എന്നതിലും മാറ്റം.അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നാണ് ബിരുദമെന്നാണ് പുതിയ വാദം. തിരഞ്ഞെടുപ്പ് സത്യവങ്ങ്മൂലത്തിൽ പിഴവ് എന്നായിരുന്നു ഷാഹിദയുടെ നിലപാട്.

ALSO READ: Shahida Kamal BCom പാസായിട്ടില്ലയെന്ന് ചാനൽ ചർച്ചയിൽ ആരോപണവുമായി യുവതി, മറുപടിമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലും

 

ഡോക്ടറേറ്റ് അടക്കം വ്യാജമാണെന്നും വിദ്യഭ്യാസ രേഖകൾ എല്ലാം വ്യാജമായി നിർമ്മിച്ചുവെന്നും കാണിച്ച് വടപ്പാറ സ്വദേശി അഖിലാഖാൻ ആണ് പരാതി നൽകിയത്. ഇതിനൊപ്പം തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന് കാട്ടി ഷാഹിദാ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റും സമർപ്പിച്ചിരുന്നു.

ALSO READ : "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ

ഇതിനിടയിൽ ഷാഹിദ ബികോം പാസ്സായിട്ടില്ലെന്ന് കേരളാ സർവ്വകലാശാലയുടെ വിവരാവകാശ രേഖ പറയുന്നു. ഷാഹിദയ്ക്കെതിരെ ക്രിമിനൽക്കുറ്റത്തിന് കേസെടുക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

 

 

Trending News