Shahida Kamal BCom പാസായിട്ടില്ലയെന്ന് ചാനൽ ചർച്ചയിൽ ആരോപണവുമായി യുവതി, മറുപടിമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലും

ദൃശ്യമാധ്യമമായ ഏഷ്യനെറ്റിന്റെ ചാനൽ ചർച്ച പരിപാടിക്കിടെയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് യുവതിക്ക് ലഭിച്ച രേഖമൂലമുള്ള വിവരത്തിൽ വനിതാ കമ്മീഷൻ അംഗമായ ഷാഹിദയ്ക്ക് ബികോം വിദ്യഭ്യാസം മാത്രമാണുള്ളതെന്നാണ് അവകാശപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 12:16 AM IST
  • ബികോം പോലും പാസാകാത്ത ഷാഹിദാ കമ്മാൽ നിലവിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ പട്ടികയിലെ പേരിൽ ഡോ. ഷഹിദാ കമ്മാലെന്നാണ് നൽകിയിരിക്കുന്നത് എന്ന് യുവതി
  • യൂണിവേഴ്സിറ്റിയിൽ നിന്ന് യുവതിക്ക് ലഭിച്ച രേഖമൂലമുള്ള വിവരത്തിൽ വനിതാ കമ്മീഷൻ അംഗമായ ഷാഹിദയ്ക്ക് ബികോം വിദ്യഭ്യാസം മാത്രമാണുള്ളതെന്നാണ് അവകാശപ്പെടുന്നത്.
  • മാത്രമല്ല ഷാഹിദാ ബികോം കോഴ്സ് പൂർത്തിയാക്കുക മാത്രമാണ് ചെയ്തത് പരീക്ഷ പാസായിട്ടുമില്ലയെന്നാണ് യുവതി
  • നിലവിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ പട്ടികയിൽ ഡോ.ഷാഹിദാ കമാൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.
Shahida Kamal BCom പാസായിട്ടില്ലയെന്ന് ചാനൽ ചർച്ചയിൽ ആരോപണവുമായി യുവതി, മറുപടിമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലും

Thiruvananthapuram : സംസ്ഥാന വനിതാ കമ്മീഷന്റെ ചെയർപേഴ്സൺ (Kerala Women's Commission) സ്ഥാനത്ത് നിന്ന് രാജിവെച്ച എം സി ജോസഫൈന് (MC Josephine) പിന്നാലെ കമ്മീഷൻ അംഗം ഷാഹിദ കമ്മാലിനെതിരെ (Shahida Kamal) വ്യാജ ഡോക്ടറേറ്റ് പരാതിയുമായി യുവതി. ബികോം പോലും പാസാകാത്ത ഷാഹിദാ കമ്മാൽ നിലവിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ പട്ടികയിലെ പേരിൽ ഡോ. ഷഹിദാ കമ്മാലെന്നാണ് നൽകിയിരിക്കുന്നത് എന്ന് യുവതി അരോപിക്കുന്നത്. എന്നാൽ ഇതിനതെിരെ മറുപടിയുമായി സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമ്മാൽ രംഗത്തെത്തിട്ടുണ്ട്. 

ദൃശ്യമാധ്യമമായ ഏഷ്യനെറ്റിന്റെ ചാനൽ ചർച്ച പരിപാടിക്കിടെയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് യുവതിക്ക് ലഭിച്ച രേഖമൂലമുള്ള വിവരത്തിൽ വനിതാ കമ്മീഷൻ അംഗമായ ഷാഹിദയ്ക്ക് ബികോം വിദ്യഭ്യാസം മാത്രമാണുള്ളതെന്നാണ് അവകാശപ്പെടുന്നത്.

ALSO READ : "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ

മാത്രമല്ല ഷാഹിദാ ബികോം കോഴ്സ് പൂർത്തിയാക്കുക മാത്രമാണ് ചെയ്തത് പരീക്ഷ പാസായിട്ടുമില്ലയെന്നാണ് യുവതി ചാനൽ ചർച്ചയ്ക്കിടെ ടെലിഫോണിലൂടെ അവതാരകനോട് അറിയിക്കുന്നത്. ബികോം പാസാകത്തെ ഷാഹിദാ പിജിഡിസിഎ യോഗ്യത പട്ടികയിൽ നൽകുന്നുണ്ടെന്നും എന്നാൽ ഇതും തെറ്റാണെന്ന് യുവതി വാദിക്കുന്നു. കാരണം ബിരുദം ഉള്ളവർക്ക് മാത്രം ബിരുദാനന്തര ഡിപ്ലോമ കോഴ്സിന് ചേരാൻ സാധിക്കു. അതിനാലാണ് പിജിഡിസഎ യോഗ്യതയിലും അവ്യക്തതയുണ്ടെന്ന് യുവതിയുടെ ആരോപണം.

നിലവിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ പട്ടികയിൽ ഡോ.ഷാഹിദാ കമാൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്നാൽ 2009 ലോക്സഭ, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച ഷാഹിദാ തന്റെ വിദ്യഭ്യാസ യോഗ്യതയായി നൽകിയിരിക്കുന്നത് ബികോം, പിജിഡിസിഎ എന്നാണ്. 1987-90 കാലഘട്ടങ്ങളിലാണ് ഷാഹിദാ കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളേജിലാണ് പഠിച്ചത്. 2016ൽ കോൺഗ്രസ് വിട്ട് ഷാഹിദാ സിപിഎമ്മിൽ ചേരുകയും ചെയ്തു.

ALSO READ : Mc Josephine Resignation: എം.സി ജോസഫൈൻറെ രാജിയും, കെ.സുധാകരൻറെ ചാപിള്ളയും

അതേസമയം തൽസമയ ചാനൽ ചർച്ചയിൽ ഈ ഗുരുതര ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും ആവശ്യപ്പെട്ടു.

ALSO READ : MC Josephine Resigns: വിവാദങ്ങൾക്കൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ രാജി വെച്ചു

അതേസമയം ഈ ആരോപണത്തിനെതിരെ ഷാഹിദാ കമ്മാൽ ഫേസ്ബുക്കിൽ രംഗത്തെത്തുകയും ചെയ്തു. താൻ വിദൂര വിദ്യഭ്യാസത്തിലൂടെ ബികോമും എംഎസ് പൂർത്തിയാക്കിയെന്നും. നിലവിൽ ഇഗ്നൗ യൂണിവേഴ്സിറ്റിയിൽ MSW വിദ്യാർഥിയാണെന്നും ഷാഹിദ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. തന്റെ ഡോക്ടറേറ്റ് ഇന്റർനാഷ്ണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊതുപ്രവർത്തനത്തിന് ലഭിച്ച ഡിലിറ്റാണെന്ന് ഷാഹിദ പറഞ്ഞു.

സംസ്ഥാനത്ത് അടുത്തിടെ സ്ത്രീധനം ഗാർഹിക പീഡനത്തെ തുടർന്ന് വ്യാപകമായി ഉണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിൽ മനോരമ ചാനലിന്റെ ഫോൺ ഇനി പരാപാടിക്കിടെ ഒരു പരാതിക്കാരിയോട് അസഹിഷണതയോടെ പെരിമാറിയതിനാലാണ് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈന് രാജിവെക്കേണ്ടി വന്നത്. കാലാവധി പൂർത്തിയാകാൻ എട്ട് മാസം ബാക്കി നിൽക്കവെയാണ് ജോസഫൈന്റെ രാജി. ജോസഫൈന്റെ വാക്കുകൾക്കെതിരെ വലിയതോതിൽ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News