Rahul Gandhi: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ സ്വീകരണം

Rahul Randhi Office Attack Case: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾക്ക് ഗംഭീര വരവേൽപ്പ് നൽകി.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 08:05 AM IST
  • രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചു
  • പുറത്തിറങ്ങിയ 29 എസ്എഫ്ഐ പ്രവർത്തകർക്ക് ഗംഭീര വരവേൽപ്പാണ് നൽകിയത്
  • എസ്എഫ്ഐ-സിപിഎം പ്രവർത്തകരാണ് സ്വീകരണം നൽകിയത്
Rahul Gandhi: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ സ്വീകരണം

കൽപ്പറ്റ: Rahul Randhi Office Attack Case: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾക്ക് ഗംഭീര വരവേൽപ്പ് നൽകി. ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് എസ്എഫ്ഐ-സിപിഎം പ്രവർത്തകരാണ് സ്വീകരണം നൽകിയത്. 

സ്വീകരണം നൽകാനായി ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും എത്തിയിരുന്നു.  മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവർക്ക് വരവേൽപ്പ് നൽകിയത്. ഇവർക്ക് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Also Read: പിണറായി സർക്കാരിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ്; സജി ചെറിയാൻ

എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു.  12 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന ഇവർക്ക് ഇന്നലെയാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. വിദ്യാർത്ഥികളുടെ പരീക്ഷകൂടി കണക്കിലെടുത്താണ് 50000 രൂപയുടെ ബോണ്ടിൽ ഇവർക്ക് ജാമ്യം നൽകിയത്.  ഒപ്പം ജില്ല വിട്ടുപോകരുതെന്നും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ പ്രതികൾ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Also Read: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം വിവാദമായതോടെ എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ ഈ കർശന നടപടി എടുത്തത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു. 

ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവച്ചു

വിവാദമായ ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവച്ചു. മന്ത്രി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലൂടെയാണ് സജി ചെറിയാൻ രാജി അറിയിച്ചത്. ഇന്ന് ജൂലൈ ആറിന് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം അവെയിലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്നെങ്കിലും മന്ത്രിക്ക് പിന്തുണ എന്ന നിലപാട് തന്നെയായിരുന്നു. എന്നാൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപ്പെട്ട് മന്ത്രിയോട് രാജിവക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം രാജി സ്വതന്ത്ര തീരുമാനമാണെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കിയെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താൻ ഒരിക്കലും ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലയെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്ന് സജി ചെറിയാൻ കൂട്ടി ചേർക്കുകയും ചെയ്തു.

നാവ് പിഴയെന്നും ഭാഷശൈലിയുടെ പ്രശ്നമെന്നും തുടങ്ങി സംസ്ഥാന നേതൃത്വം മന്ത്രിയെ പിന്തുണച്ചെങ്കിലു കേന്ദ്ര നേതൃത്വം എതിർക്കുകയായിരുന്നു. രാജി വൈകുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News