Rahul Gandhi Office Attack: വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

മാർച്ച് കൽപ്പറ്റയിൽ പോലീസ് തടഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു (Rahul Gandhi Office Attack Video)

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 07:16 PM IST
  • മാർച്ച് പോലീസ് തടഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു
  • സംഭവത്തിൽ എസ്എഫ്ഐയെ തള്ളി സിപിഎം രംഗത്തെത്തി
  • ആക്രമണം നടത്തിയവരെ പൂർണമായും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് റോഡ് ഉപരോധിക്കുകയാണ്
Rahul Gandhi Office Attack: വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

വയനാട്: എസ്എഫ്ഐ പ്രവർത്തകർ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ്‌ അടിച്ച് തകർത്തു. കൽപ്പറ്റയിലെ ഓഫീസിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പരിസ്ഥിതി ലോല മേഖലകളിലെ ഉത്തരവിനെതിരെ രാഹുൽ ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു മാർച്ച്.

മാർച്ച് കൽപ്പറ്റയിൽ പോലീസ് തടഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. അതിന് ശേഷം ക്യാബിനിൽ തള്ളിക്കയറുകയും സ്റ്റാഫിനെ മർദ്ദിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: 5 പേർ കസ്റ്റഡിയിൽ

സംഭവത്തിൽ എസ്എഫ്ഐയെ തള്ളി  സിപിഎം രംഗത്തെത്തി. അതേസമയം ആക്രമണം നടത്തിയവരെ പൂർണമായും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് റോഡ് ഉപരോധിക്കുകയാണ്.എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News