Kerala University Youth Festival | കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞില്ല - പിഎം ആർഷോ

Kerala University youth festival Issues:  മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 03:33 PM IST
  • മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു
  • വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി
  • വിജിലൻസിനെ ലഭിച്ച വിവരങ്ങൾ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ചെയ്തത്
Kerala University Youth Festival | കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞില്ല - പിഎം ആർഷോ

തൃശ്ശൂർ: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ വിധികര്‍ത്താവിന്‍റെ ആത്മഹത്യയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തില്‍ മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വിധികർത്താവിന്‍റെ ആത്മഹത്യയിൽ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണമെന്ന് പിഎം ആര്‍ഷോ ആരോപിച്ചു.

മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് അത് വിജിലൻസിനെ  ലഭിച്ച വിവരങ്ങൾ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ചെയ്തത്.

തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞില്ല. നിയമപരമായി ചെയ്യേണ്ടതേ എസ്എഫ്ഐ ചെയ്തുള്ളു.പൊലീസിനെ അറിയിക്കുക മാത്രമാണ് എസ്എഫ്ഐ ചെയ്തത്. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയർത്തി ചർച്ച ചെയ്തതെന്നും പിഎം ആര്‍ഷോ ആരോപിച്ചു

അതേസമയം കേരള സർവകലാശാല യുവജനോത്സവത്തിലെ ക്രമക്കേട് അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കാനാണ് സിൻഡിക്കേറ്റ് സമിതിയുടെ  തീരുമാനം. നാലംഗ സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. ഇതിനു ശേഷം കലോത്സവം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News