P Jayarajan: ക്വട്ടേഷൻ ബന്ധം , തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു-പി.ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യാപക പരാതി

P Jayarajan Issue: തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും വടകരയിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നും ഇ.പി അനുകൂലികൾ

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 10:22 AM IST
  • ഇ.പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തേക്കില്ല
  • ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ യോഗത്തിൽ നിന്ന് പിന്മാറി
  • മുഖ്യമന്ത്രിയുമായും പി ജയരാജൻ കൂടിക്കാഴ്ച നടത്തി
P Jayarajan: ക്വട്ടേഷൻ ബന്ധം , തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു-പി.ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യാപക പരാതി

തിരുവനന്തപുരം:  പി.ജയരാജനെതിരെ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് വ്യാപക പരാതി. ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും വടകരയിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നും ഇ.പി അനുകൂലികൾ ഉന്നയിച്ച പരാതിയിൽ പറയുന്നു. അതിനിടെ, കണ്ണൂരിലെ ആയൂർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇ.പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തേക്കില്ല. 

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ യോഗത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ പി ജയരാജനും ഇ പി ജയരാജനും മുഖാമുഖം കണ്ടു. മുഖ്യമന്ത്രിയുമായും പി ജയരാജൻ കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജൻ   അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി  പി ജയരാജൻ ആരോപണം ഉന്നയിച്ചത്.  ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയെന്നും എന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News