ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തിയില്ല-ടി.പി പീതാംബരൻ മാസ്റ്റർ

യു.ഡി.എഫിന് പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 12:02 PM IST
  • നിലവിലെ സീറ്റുകളിലും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ആവര്‍ത്തിച്ചു
  • എൽ.ഡ‍ി.എഫിൽ തുടരാൻ ശരത് പവാർ നിർ​ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
  • നാല്‍പ്പത് കൊല്ലമായി തങ്ങള്‍ യു.ഡി.എഫുമായി ഉടക്കിലാണെന്നും പീതാംബരന്‍ മാസ്റ്റര്‍
ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തിയില്ല-ടി.പി പീതാംബരൻ മാസ്റ്റർ

കോഴിക്കോട്: നിലവിൽ ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. യു.ഡി.എഫിലേക്ക് പോവേണ്ടുന്ന ആവശ്യം ഇപ്പോഴില്ല. എന്നാൽ പാല സീറ്റിന്റെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് മുന്നണി നേതൃത്വത്തെ വ്യക്തമായി അറിയിച്ചിട്ടുണ്ട്.നിലവിലെ സീറ്റുകളിലും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ആവര്‍ത്തിച്ചു.

ALSO READ:അധികാരം നിലനിർത്താൻ Congress അം​ഗത്തെ പ്രസിഡന്റാക്കി; ചിറ്റാറിൽ സിപിഎമ്മിൽ കൂട്ടരാജി

പുതിയ ആള്‍ വന്നതിന്റെ പ്രശ്‌നം ഞങ്ങള്‍ മാത്രം അനുഭവിക്കണമെന്ന് പറയുന്നതില്‍ യുക്തിയുണ്ടോ. ജയിച്ച സീറ്റ് തോറ്റയാള്‍ക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. യു.ഡി.എഫിന് പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ ഞങ്ങള്‍ക്ക്. നാല്‍പ്പത് കൊല്ലമായി ഞങ്ങള്‍ ആ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുകയാണ്. മറ്റ് പല പാര്‍ട്ടികളും LDF വിട്ടപ്പോഴും ഞങ്ങളതില്‍ ഉറച്ചുനില്‍ക്കുകയായിരിക്കുന്നു. അങ്ങനെയുള്ള ഞങ്ങളെന്തിനാണ് എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ പോകുന്നത്' പീതാംബരന്‍ മാസ്റ്റര്‍ ചോദിച്ചു. എൽ.ഡ‍ി.എഫിൽ തുടരാൻ ശരത് പവാർ നിർ​ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ALSO READകുരുക്ക് മുറുകുന്നു: സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് നിയമോപദേശം

എന്നാൽ Pala യില്‍ കഴിഞ്ഞ 20 വര്‍ഷംകൊണ്ട് ക്രമമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്തി വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണിത്. കെഎം മാണിക്കെതിരെ വര്‍ഷങ്ങളായി മത്സരിച്ച്‌ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ അവസാന തിരഞ്ഞെടുപ്പില്‍ 4700 വോട്ടിനാണ് അദ്ദേഹം ജയിച്ചത്-പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം പാലാ സീറ്റിൽ തർക്കമിട്ട് എൻ.സി.പി പാർട്ടി വിട്ടാൽ തടയാൻ സി.പി.എം മുതിരില്ലെന്നാണ് സൂചന. ഇത്തരത്തിൽ എൻ.സി.പി പോയാൽ കുട്ടനാടും,എലത്തൂരുമടക്കമുള്ള സീറ്റുകൾ വീണ്ടും എൽ.ഡി.എഫിലേക്ക് എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News