ജോസ് കെ മാണി,ഒറ്റയ്ക്ക് മുന്നോട്ട് പോയിട്ട് വീണ്ടും UDFലേക്ക് തന്നെയോ?CPI, NCPഎതിര്‍പ്പ് LDF പ്രവേശനത്തിന് വിഘാതമോ?

ധാരണ പാലിക്കാന്‍ തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കുകയായിരുന്നു.

Last Updated : Jul 2, 2020, 08:13 AM IST
ജോസ് കെ മാണി,ഒറ്റയ്ക്ക് മുന്നോട്ട് പോയിട്ട് വീണ്ടും UDFലേക്ക് തന്നെയോ?CPI, NCPഎതിര്‍പ്പ് LDF പ്രവേശനത്തിന് വിഘാതമോ?

കോട്ടയം:ധാരണ പാലിക്കാന്‍ തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കുകയായിരുന്നു.
എന്നാല്‍ ധാരണ പാലിക്കാന്‍ തയ്യാറായാല്‍ ആ നിമിഷം മുതല്‍ യുഡിഎഫിന്റെ ഭാഗമാണ് കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം എന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു.

അതേസമയം തങ്ങള്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം,ധാരണ പാലിക്കുക എന്ന ഒരേയൊരു ആവശ്യമാണ്‌ 
യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് ധാരണ ഇല്ലായിരുന്നു എന്ന നിലപാടിലാണ് 
ജോസ് വിഭാഗം.

അതുകൊണ്ട് തന്നെ ഇല്ലാത്ത ധാരണ പാലിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു.എന്നാല്‍ യുഡിഎഫ് പുറത്താക്കിയതോടെ ഇനി ഇടത് പക്ഷ ജനാധിപത്യമുന്നണി
യുടെ ഭാഗമാകാം എന്ന ചിന്ത ജോസ് പക്ഷത്തെ ചില നേതാക്കള്‍ക്കുണ്ട്.

അതേസമയം ഇടത് മുന്നണിയില്‍ നിന്ന് നിലവില്‍ കിട്ടുന്ന വിവരങ്ങള്‍ ജോസ് പക്ഷത്തിന് സന്തോഷം പകരുന്നവയല്ല,സിപിഐ യും എന്‍സിപി യും ജോസ് വിഭാഗത്തിന്‍റെ 
മുന്നണി പ്രവേശനത്തോട് കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്,ആശയത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരിലാണ് സിപിഐ എതിര്‍ക്കുന്നത്.

എന്നാല്‍ എന്‍സിപി യുടെ എതിര്‍പ്പ് പാല സീറ്റിന്‍റെ പേരിലാണ്,പാല സീറ്റ് ഇടതുമുന്നണിയില്‍ എന്‍സിപി യുടേതാണ്,അത് അവര്‍ ജോസ് വിഭാഗത്തിന് നല്‍കുന്നതിന് 
താല്പ്പര്യപെടുന്നതുമില്ല.എന്തായാലും ഇടത് മുന്നണി ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്‌താല്‍ സിപിഐയും എന്‍സിപിയും അവരുടെ നിലപാട് അറിയിക്കും.

അതേസമയം തല്‍ക്കാലം ഒറ്റയ്ക്ക് നിന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ജോസ് വിഭാഗത്തെ സംബന്ധിച്ചടുത്തോളം ഇടത് മുന്നണിയിലെ പ്രവേശനം സാധ്യമായില്ലെങ്കില്‍ 
പതിറ്റാണ്ടുകളുടെ ബന്ധത്തിന്‍റെ പേര് പറഞ്ഞ് വീണ്ടും യുഡിഎഫില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയും ഉണ്ട്.

Also Read:ക്രൈസ്തവ വോട്ട് ബാങ്കില്‍ ബിജെപിക്കും നോട്ടം;കരുതലോടെ നീങ്ങിയാല്‍ നേട്ടമാക്കാമെന്ന് ദേശീയ നേതൃത്വം!

 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി മുന്നണി പ്രവേശം സാധ്യമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.എന്തായാലും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് പ്രവേശം സാധ്യമായാല്‍ 
മാത്രമേ യുഡിഎഫ് നെ ജോസ് വിഭാഗം കടന്നാക്രമിക്കൂ,ഇരു മുന്നണി കളോടും അകലവും അടുപ്പവും ഒരുപോലെ പാലിച്ചു മുന്നോട്ട് പോകുക ഒപ്പം തന്നെ 
പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുക എന്നതാണ് ജോസ് വിഭാഗത്തിന്‍റെ ലെക്ഷ്യം.

നിലവില്‍ ജോസഫ് വിഭാഗം കടുത്ത വെല്ലുവിളിയാണ് ജോസ് വിഭാഗത്തിന് നേര്‍ക്ക്‌ ഉയര്‍ത്തുന്നത്.അണികളെയും നേതാക്കളെയും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തുക 
എന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്,അതുകൊണ്ട് തന്നെ ജോസ് കെ മാണി കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.

Trending News