Covid Second Wave: ജൂണിൽ സ്കൂൾ തുറക്കാൻ സാധ്യതയില്ല, രോഗ വ്യാപന തോത് വർധിക്കുന്നത് ആശങ്കയിൽ

പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 09:37 AM IST
  • 2020ലും കുട്ടികളുടെ അധ്യയന വർഷം മുടങ്ങിയിരുന്നു.
  • എസ്.എസ്.എൽ.സി പരീക്ഷ സംസ്ഥാനത്ത് നടക്കുകയാണ്. ഇതും കുട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നു
  • പുതിയ സാഹചര്യത്തിൽ ജില്ലകളിലെ ഇൻസിഡൻറ് കമാണ്ടർമാരുടെ അടിയന്തിര യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു
  • വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രാദേശിക ലോക്ക് ഡൌണുകൾക്ക് അടക്കം സാധ്യതയുണ്ട്
Covid Second Wave: ജൂണിൽ സ്കൂൾ തുറക്കാൻ സാധ്യതയില്ല, രോഗ വ്യാപന തോത് വർധിക്കുന്നത് ആശങ്കയിൽ

Trivandrum: കോവിഡ് വ്യാപനം (Covid Second Wave) രൂക്ഷമായതോടെ സ്കൂളുകൾ ജൂണിൽ തുറക്കാൻ സാധ്യതയില്ല. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ആലോചിക്കാൻ പോലുമാവാത്ത സ്ഥിതിയാണുള്ളത്. നിലവിലെ സാഹചര്യം തന്നെയെങ്കിൽ ഒാൺലൈൻ ക്ലാസുകൾ തന്നെ തുടരാനായിരിക്കും ആലോചിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു. 2020ലും കുട്ടികളുടെ അധ്യയന വർഷം മുടങ്ങിയിരുന്നു. എസ്.എസ്.എൽ.സി (Sslc) പരീക്ഷ സംസ്ഥാനത്ത് നടക്കുകയാണ്. ഇതും കുട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നു.കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് (Covid) കേസുകൾ അതിവേഗത്തിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഇന്നലെ 6194 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്

പുതിയ സാഹചര്യത്തിൽ ജില്ലകളിലെ (Districts) ഇൻസിഡൻറ് കമാണ്ടർമാരുടെ അടിയന്തിര യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഉടൻ നടപ്പാക്കേണ്ടുന്ന് അടിയന്തിര നിയന്ത്രണങ്ങൾ മാറ്റങ്ങൾ എന്നിവയാണ് യോഗത്തിൽ ചർച്ച ചെയ്തത്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രാദേശിക ലോക്ക് ഡൌണുകൾക്ക് അടക്കം സാധ്യതയുണ്ടെ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News