School Re-Opening : സ്കൂളുകൾ തുറുക്കുന്നതിന് പൂർണ പിന്തുണ നൽകി വിവിധ സംഘടനകൾ, മാർഗരേഖ ഉടൻ പുറത്തിറക്കും

School Re-Opening ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ഞായറാഴ്ച DEO, AEO ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 04:26 PM IST
  • മാർഗരേഖ അഞ്ചാം തിയതി പുറത്തിറക്കാൻ ഉള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
  • അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്.
  • DDE, RDD, AD ഉദ്യോഗസ്ഥരുടേയും യോഗങ്ങൾ ചേരുകയുണ്ടായി.
  • മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പ് നൽകി.
School Re-Opening : സ്കൂളുകൾ തുറുക്കുന്നതിന് പൂർണ പിന്തുണ നൽകി വിവിധ സംഘടനകൾ, മാർഗരേഖ ഉടൻ പുറത്തിറക്കും

Thiruvananthapuram : സ്കൂൾ തുറക്കുന്നതുമായി (School Re-Opening) ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ഞായറാഴ്ച DEO, AEO ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചർച്ച ചെയ്തു.

കൂടാതെ മന്ത്രി അധ്യാപക, വിദ്യാർഥി, യുവജന, തൊഴിലാളി തുടങ്ങിയ സംഘടനങ്ങളുമായി വെവ്വേറെ യോഗങ്ങൾ ചേർന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂർണ്ണ പിന്തുണയാണ് ഈ സംഘടനകൾ അറിയിച്ചു.

ALSO READ : Covid Protocols | സംസ്ഥാനത്ത് നാളെ കോളജുകൾ തുറക്കും; കോവിഡ് മാർ​ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

നിശ്ചിത ദിവസത്തിനകം ക്ലാസുകൾ തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്.

ALSO READ: Covid19| കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി സംഘടനകളുടെ യോഗങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്തത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച മാർഗരേഖ അഞ്ചാം തിയതി പുറത്തിറക്കാൻ ഉള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

ALSO READ : Covid Review Meeting : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള്‍; തിയേറ്ററുകള്‍ ഈ മാസം തുറക്കും, വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം

DDE, RDD, AD ഉദ്യോഗസ്ഥരുടേയും യോഗങ്ങൾ ചേരുകയുണ്ടായി. മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പ് നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐഎഎസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News