കോഴിക്കോട്: മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് പിന്മാറി സമസ്ത. പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് തീരുമാനം. മറ്റ് ഇസ്ലാമിക സംഘടനകൾ വിളിക്കുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കില്ല.
കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമസ്തയുടെ തീരുമാനം. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ രാഷ്ട്രീയ യോഗങ്ങളായി മാറുന്നുവെന്ന് സമസ്ത മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു സ്ഥിരം കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നാണ് സമസ്തയുടെ നിലപാട്.
ഓരോ വിഷയങ്ങളിൽ ആവശ്യമെങ്കിൽ മാത്രം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചാൽ മതി. കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങളിൽ വേണ്ടത്ര പരിഗണന സമസ്തയ്ക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ രാഷ്ട്രീയ യോഗങ്ങളായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്ഥിരം കോ-ഓർഡിനേഷൻ കമ്മിറ്റി വേണ്ടെന്ന് സമസ്ത വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...