Safe Kerala Project: സേഫ് കേരള പദ്ധതി ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി; തട്ടിക്കൂട്ട് കമ്പനികൾക്ക് ഉപ കരാർ

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ ചുമതലനല്‍കിയത്. 151.22 കോടിക്കായിരുന്നു കരാര്‍

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 01:35 PM IST
  • ബിഒടി വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പിന്നില്‍ സാധാരണക്കാരെ പിടിച്ചുപറിക്കുകയാണ് ലക്ഷ്യം
  • 151.22 കോടിക്കായിരുന്നു കരാര്‍ ഈ തുകയ്ക്ക് കെല്‍ട്രോണ്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് കരാർ
  • പദ്ധതിയുടെ കരാര്‍ 232 കോടി രൂപയാക്കി ഉയര്‍ത്തിയതിലാണ് ക്രമക്കേട്
Safe Kerala Project: സേഫ് കേരള പദ്ധതി ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി; തട്ടിക്കൂട്ട് കമ്പനികൾക്ക് ഉപ കരാർ

തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട കരാറിലും ഉപകരാറിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് ആരോപണം. 75 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ഉപകരാറില്‍  കമ്പനികള്‍ പറയുമ്പോള്‍ സര്‍ക്കാര്‍
പദ്ധതിയുടെ കരാര്‍ 232 കോടി രൂപയാക്കി ഉയര്‍ത്തിയതിലാണ് ക്രമക്കേടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു, തട്ടിക്കൂട്ട് കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ ചുമതലനല്‍കിയത്. 151.22 കോടിക്കായിരുന്നു കരാര്‍. ഈ തുകയ്ക്ക് കെല്‍ട്രോണ്‍ ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിയെ ചുമതല ഏല്‍പിച്ചു. ഈ കമ്പനി മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കി.

തിരുവനന്തപുരം നാലാഞ്ചിറയുള്ള Lite master Lighting India limited, കോഴിക്കോട് മലാപ്പറമ്പിലെ പ്രസാദിയോ എന്നീ കമ്പനികള്‍ക്കാണ് ഉപകരാര്‍ നല്‍കിയത്. ഈ കമ്പനികള്‍ 75 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കുന്ന കരാര്‍  രേഖകളും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. എന്നിട്ടും  232 കോടിരൂപയാക്കി സര്‍ക്കാര്‍ കരാര്‍ തുക ഉയര്‍ത്തി. ഇതിന് പിന്നില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും ചെന്നിത്തല

ഇതിനിടെ Lite master Lighting India limited കമ്പനി കരാറില്‍ നിന്ന് പിന്‍മാറിയെന്നും ചെന്നിത്തല പറഞ്ഞു. രണ്ട് കമ്പനികളും തട്ടിക്കൂട്ട് കമ്പനികളാണെന്നും ഇവര്‍ക്ക് പിന്നില്‍ ആരെല്ലാമുണ്ടെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ 4 ദിവസത്തിനകം  പുറത്തുവിടണം. അല്ലാത്ത പക്ഷം രേഖകള്‍ താന്‍ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി..

ബിഒടി വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പിന്നില്‍ സാധാരണക്കാരെ പിടിച്ചുപറിക്കുകയാണ് ലക്ഷ്യം. വകുപ്പ് മന്ത്രിക്ക് ക്രമക്കേടില്‍ ബന്ധമുണ്ട് എന്ന് കരുതുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് കരാര്‍ നടപ്പാക്കിയത്. ഉദ്യോഗസ്ഥ ഭരണ തലത്തിലെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന്. പദ്ധതിയില്‍ സമഗ്ര അന്വേഷണം വേണമെന്നും  രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News