Sabu M Jacob: "എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെയും അകത്താക്കും " വെല്ലുവിളിയുമായി സാബു എം ജേക്കബ്

Sabu M Jacob: വിദേശത്ത് ചികിത്സയിലായിരുന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരിച്ചു കടത്താനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുപോലും മുഖ്യമന്ത്രിയായ പിണറായി വിജയൻ ഓർത്തില്ല എന്നും സാബു ജേക്കബ് ആരോപിച്ചു.

Last Updated : Feb 26, 2024, 10:20 AM IST
  • രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി വീഡിയോ സതീശൻ എന്നിവർ അഞ്ചു സീറ്റ് ഓഫർ ചെയ്തിരുന്നു എന്നും സാബു പറയുന്നു.
  • ഈ കാര്യം ഇവർ നിഷേധിക്കുകയാണെങ്കിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സാബു വെല്ലുവിളിച്ചു.
Sabu M Jacob: "എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെയും അകത്താക്കും " വെല്ലുവിളിയുമായി സാബു എം ജേക്കബ്

തിരുവനന്തപുരം: തന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചക്കകം തന്നെ മുഖ്യമന്ത്രിയുടെ പൊന്നോമനപുത്രിയായ വീണ വിജയനെയും അകത്താക്കും എന്ന വെല്ലുവിളിയുമായി സാബു എം ജേക്കബ്. അതിന് ആവശ്യമായ ഒരു ആറ്റംബോംബ് എന്റെ കയ്യിൽ ഉണ്ടെന്നും തന്നെ പല കേസുകളിൽ ഉൾപ്പെടുത്തി അകത്താക്കാനുള്ള ലക്ഷ്യമാണ് പോലീസ്  നടത്തുന്നതെന്നും   ജേക്കബ് ആരോപിച്ചു.

 കെ സുരേന്ദ്രനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബിജെപിക്കാർ സീറ്റ് ഓഫർ ചെയ്യുമ്പോഴേക്കും ചാടി വീഴുന്നവനല്ല ഞാൻ, തനിക്ക് ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്നും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ വീട്ടിൽ വന്നിരുന്നു. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി വി ഡി സതീശൻ എന്നിവർ അഞ്ചു സീറ്റ് ഓഫർ ചെയ്തിരുന്നു എന്നും സാബു പറയുന്നു. ഈ കാര്യം ഇവർ നിഷേധിക്കുകയാണെങ്കിൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സാബു വെല്ലുവിളിച്ചു.

ALSO READ:  ലോക്സഭയിലേക്ക് മത്സരിക്കാൻ ഇത്തവണ ട്വന്റി ട്വന്റി യും; എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

 മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എല്ലാ വിദേശയാത്രകളിലും താനും പങ്കെടുത്തിട്ടുണ്ട്. വിദേശത്ത് ചികിത്സയിലായിരുന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരിച്ചു കടത്താനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപോലും മുഖ്യമന്ത്രിയായ പിണറായി വിജയൻ ഓർത്തില്ല എന്നും സാബു ജേക്കബ് ആരോപിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News