നിയന്ത്രണങ്ങളില്ലാതെ മണ്ഡലകാലമെത്തും; കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.

Edited by - Zee Malayalam News Desk | Last Updated : Sep 16, 2022, 02:23 PM IST
  • നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ യുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, അഷ്ടാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പ്പാദിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും.
  • ദർശനത്തിനായി വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിലും പമ്പയിലും സ്‌പോട്ട് ബാക്കിങ് കൗണ്ടറുകളും ഒരുക്കും.
  • മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ ആരംഭിക്കേണ്ട ജോലികളും ഉടൻ ആരംഭിക്കും.
നിയന്ത്രണങ്ങളില്ലാതെ മണ്ഡലകാലമെത്തും; കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

സന്നിധാനം: കന്നിമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകിട്ട് 5 ന് ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടി ഇറങ്ങി ആഴിയിൽ അഗ്നി പകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ 18 ആംപടി ചവിട്ടി സന്നിധാനത്തേക്ക് പ്രവേശിക്കും. 

കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ യുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, അഷ്ടാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പ്പാദിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. 

Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്

പൂജകൾക്ക് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി നടയടക്കും. ദർശനത്തിനായി വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിലും പമ്പയിലും സ്‌പോട്ട് ബാക്കിങ് കൗണ്ടറുകളും ഒരുക്കും.

ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി, പരമാവധി ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ, കഴിഞ്ഞ ദിവസം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വെക്ച്ചർ ക്യു സമ്പ്രദായം തുടരും. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ ആരംഭിക്കേണ്ട ജോലികളും ഉടൻ ആരംഭിക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News