Sabarimala Aravana Issue: 6.65 ലക്ഷം ടിൻ അരവണ വനത്തിൽ കുഴിച്ചിടണം; പറ്റില്ലെന്ന് വനം വകുപ്പ്, സർക്കാർ തീരുമാനം എടുക്കണമെന്ന് ദേവസ്വം

ഗുണനിലവാരമില്ലന്ന കാരണത്താൽ ഉപയോഗശൂന്യമായ അരവണ കൾ കൂടിക്കിടക്കുന്നത് സ്ഥല പരിമിതിക്കും ഇടയാക്കും.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 11:16 AM IST
  • തീർത്ഥാടന കാലത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകാത്തത് പ്രതിസന്ധിയാകും
  • ഉപയോഗശൂന്യമായ അരവണ കൾ കൂടിക്കിടക്കുന്നത് സ്ഥല പരിമിതിക്കും ഇടയാക്കും
  • ദേവസ്വം ബോർഡും വനം വകുപ്പും തമ്മിലുള്ള ശീതസമരമാണ് അരവണകൾ കുഴിച്ചിടുന്നതിന് തടസ്സമാകുന്നത്
Sabarimala Aravana Issue: 6.65 ലക്ഷം ടിൻ അരവണ വനത്തിൽ കുഴിച്ചിടണം;  പറ്റില്ലെന്ന് വനം വകുപ്പ്, സർക്കാർ തീരുമാനം എടുക്കണമെന്ന് ദേവസ്വം

പത്തനംതിട്ട: ശബരിമലയിൽ ഉപയോഗ ശൂന്യമായ 6.65 ലക്ഷം ടിൻ അരവണ നീക്കം ചെയ്യുന്നത് വൈകും.വനത്തിൽ കുഴിച്ചിട്ടുവാനായിരുന്നു നീക്കം.വനം വകുപ്പ് അനുമതി നൽകാത്തതാണ് തടസ്സം.സർക്കാർ ആണ് തീരുമാനമെടുക്കണ്ടതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.ഈ ആഴ്ച്ച തീർത്ഥാടന കാലത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകാത്തത് പ്രതിസന്ധിയാകും. അരവണ  നശിപ്പിക്കാൻ സുപ്രിം കോടതിയാണ് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരും സംയുക്തമായി വേണം അരവണ നശിപ്പിക്കാൻ. 

ഗുണനിലവാരമില്ലന്ന കാരണത്താൽ ഉപയോഗശൂന്യമായ അരവണ കൾ കൂടിക്കിടക്കുന്നത് സ്ഥല പരിമിതിക്കും ഇടയാക്കും.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ . ഇത് വഴി ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടാവുക.ദേവസ്വം ബോർഡും വനം വകുപ്പും തമ്മിലുള്ള ശീതസമരമാണ് അരവണകൾ കുഴിച്ചിടുന്നതിന് തടസ്സമാകുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ പരിഹാരമുണ്ടാകുമെന്നിരിക്കെ സർക്കാരും അലംഭാവം കാട്ടുന്നു.

അരവണ വനത്തിൽ കുഴിച്ചിടുവാൻ അനുവദിക്കില്ല എന്ന നിലപാടിൽ വനം വകുപ്പ് ഉറച്ച് നിൽക്കുമ്പോൾ മറ്റ് മാർഗ്ഗങ്ങളില്ലാതെ ദേവസ്വം ബോർഡ് കുഴയുകയാണ്. മറ്റൊരു തീർത്ഥാടന കാലമെത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ സർക്കാരിനെതിരെ വലിയ ആക്ഷേപമാണുയരുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News