Kerala Police | പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി

രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി.

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 09:20 AM IST
  • ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്
  • ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു
  • സംസ്ഥാനത്ത് രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി
  • ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്
Kerala Police | പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ​ദക്ഷിണമേഖല ഐ.ജി ഹ‍ർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. ഐജി സ്പർജൻകുമാറാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ.

ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. സംസ്ഥാനത്ത് രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി.

ALSO READ: Kerala Night Curfew : സംസ്ഥാനത്ത് നാളെ മുതൽ രാത്രിയാത്രാ നിരോധനം; സാക്ഷ്യ പത്രം നിർബന്ധമാക്കി

ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്. കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ.വി.ജോർജ്ജ് കമ്മീഷണറായി തുടരും. കെ.സേതുരാമനെ പോലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിലാണ് നിയമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News