കൊച്ചി: ഹലാൽ ശർക്കര വിവാദത്തിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത്കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.
ശബരിമലയിലെ അപ്പം,അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിക്കുന്നുവെന്ന ഹർജിയിൻമേലാണ് കോടതിയുടെ നടപടി. എന്നാൽ പ്രസാദ നിർമ്മാണത്തിനായി ശബരിമലയിൽ ഉപയോഗിക്കുന്നത് മികച്ച നിലവാരമുള്ള വസ്തുക്കൾ തന്നെയെന്നായിരുന്നു വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വിശദീകരണം.
ഇത്തരം ഹർജി ശബരിമലയിലെ അപ്പം,അരവണ വിൽപ്പന തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ദേവസ്വംബോർഡ് വാദം. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബോർഡിനെ തള്ളിവിടുമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ദേവസ്വംബോർഡ് വിശദീകരണത്തിൽ പറയുന്നു.
കേസ് ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. ഇതര മതസ്ഥരുടെ മുദ്രവെച്ച ഭക്ഷണ സാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ ആണ് കേസിൽ ഹർജി സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...