Petrol Diesel Price Hike| എന്താണീ വിലക്കയറ്റത്തിന് പിന്നിൽ? തിരുവനന്തപുരത്ത് പെട്രോൾ വില 111 കടന്നു, കോഴിക്കോട് 109-ൽ

കോഴിക്കോടാകട്ടെ വില 109-ൽ എത്തി നിൽക്കുന്നു.വാണിജ്യആസ്ഥാനമായ കൊച്ചിയിൽ പെട്രോളിന് 109 രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 09:23 AM IST
  • നവംബർ മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ്.
  • പെട്രോൾ,ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇത്തരത്തിലൊരു വില കയറ്റം ഉണ്ടാവില്ല
  • തിരുവനന്തപുരം ജില്ലയിൽ മാത്രം പെട്രോൾ ലിറ്ററിന് ഇന്ന് 111.29 രൂപയാണ് വിൽപ്പന വില.
Petrol Diesel Price Hike| എന്താണീ വിലക്കയറ്റത്തിന് പിന്നിൽ? തിരുവനന്തപുരത്ത് പെട്രോൾ വില 111 കടന്നു, കോഴിക്കോട് 109-ൽ

തിരുവനന്തപുരം: തീവെട്ടിക്കൊള്ളയ്ക്ക് ഇന്നും അന്ത്യമില്ല. അവസാനിക്കാത്ത സമസ്യ പോലെ ഇന്നും പെട്രോൾ,ഡീസൽ വിലയിൽ വർധന.പെട്രോൾ ലിറ്ററിന് 35 ഉം, ഡീസൽ ലിറ്ററിന് 37 ഉം പൈസയാണ് വർധിച്ചത്.തിരുവനന്തപുരം ജില്ലയിൽ മാത്രം പെട്രോൾ ലിറ്ററിന് ഇന്ന് 111.29 രൂപയാണ് വിൽപ്പന വില.  ഡീസലിന് 105 രൂപ 09 പൈസ

കോഴിക്കോടാകട്ടെ വില 109-ൽ എത്തി നിൽക്കുന്നു.വാണിജ്യആസ്ഥാനമായ കൊച്ചിയിൽ പെട്രോളിന് 109 രൂപയാണ്. ഡീസലിന് 103 രൂപയും. ഒരു തരത്തിലും സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കാത്ത വിലക്കയറ്റമാണിതെന്നാണ് പൊതുവെയുള്ള ആരോപണം.

ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു

ഇ വിലക്കയറ്റം അധികം താമസിക്കാതെ വിപണിയെ മൊത്തത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചരക്ക് വാഹനങ്ങളുടെ വാടക ഇതോടെ കൂട്ടാൻ ഉടമകൾ നിർബന്ധിതരാകും. ഇതോടെ നിത്യോപയോഗ വസ്തുക്കൾ അരി മുതൽ ഉപ്പ് വരെ വില കൂടും പച്ചക്കറിയും പാലും വില കൂടുന്നവയിൽ വരും.

മുതലാകാത്ത ഡീസൽ വിലയും പ്രശ്നങ്ങളും കണക്കിലെടുത്ത് നവംബർ മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ്. മിനിമം ചാർജ് അടക്കം വർധിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇങ്ങിനെ വന്നാൽ ജന ജീവിതം പിന്നെയും ദുസ്സഹകമാവും.

ALSO READ: Petrol, Diesel Price Today : ഇടവേളയില്ലാതെ വർധിച്ച് ഇന്ധന വില; 120 രൂപയോട് അടുത്ത് രാജ്യത്തെ പെട്രോൾ വില

ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ

പെട്രോൾ,ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇത്തരത്തിലൊരു വില കയറ്റം ഉണ്ടാവില്ല. പക്ഷെ നികുതി ഇനത്തിൽ സർക്കാരിന് ഇത് വരുമാന നഷ്ടമാണ്. അത് കൊണ്ട് തന്നെ അങ്ങിനെയൊരു നടപടി ഉണ്ടാവില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News